നടമാളിക റോഡ് പൊളിച്ചിട്ട് ആഴ്ചകളായി; യാത്ര ദുസ്സഹം
മണ്ണാര്‍ക്കാട്: ശുദ്ധജല വിതരണ പൈപ്പുകളുടെ സ്ഥാപന പ്രവര്‍ത്തനം റോഡുകളുടെ നില ശോചനീയാവസ്ഥയിലാക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്ന് നടമാളിക, അരകുര്‍ശ്ശി ഭാഗങ്ങളിലൂടെയുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതയോഗ്യമായ റോഡുകള്‍ വെട്ടിപൊളിച്ചത് ചിലയിടങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത് എന്നാല്‍ ഇതിന് ശേഷം റോഡുകളുടെ നില അതീവ ഗുരുതരമാണ് കമ്മ്യൂനിറ്റി ഹാളിന് മുന്‍വശത്തെ റോഡ് തകര്‍ന്നടിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ട അവസ്ഥയിലാണ് ഈ ഭാഗത്ത് അപകടങ്ങള്‍ പതിവായിക്കൊണ്ടിരിക്കുന്നു.
നടമാളിക ഓട്ടോസ്റ്റാന്‍ഡിന് സമീപത്ത് റോഡിന് നടുവിലൂടെയാണ് കുഴിയെടുത്തത് എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ മൂലം പണി പാതിവഴിയില്‍ നിന്നതോടെ വന്‍ ദുരിതമാണ് യാത്രക്കാര്‍ക്കുണ്ടായിട്ടുള്ളത്. ഇതിനെതിരെ പ്രദേശ വ്യാപാരികളും പ്രതികരിക്കുന്നു ശോചനീയാവസ്ഥയെ സംബന്ധിച്ച് നഗരസഭക്ക് വേണ്ടി വൈസ് ചെയര്‍മാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഉടനടി പരിഹാരമുണ്ടാകില്ലെങ്കില്‍ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."