കവിതയെ വീണ്ടെടുക്കാന്‍ മലയാളം; കവിതയുടെ കാര്‍ണിവലിന് തുടക്കം
പട്ടാമ്പി: പ്രളയാനന്തരം കവിതയെയും കേരളത്തെയും വീണ്ടെടുക്കാനുള്ള ആഹ്വാനവുമായി പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ കവിതയുടെ കാര്‍ണിവലിന്റെ നാലാം പതിപ്പിന് തുടക്കമായി. ഇന്നലെ നടന്ന കാര്‍ണിവല്‍ വിളംബരം നവോഥാന രാഷ്ട്രീയത്തിന്റെയും സിനിമയുടെയും ചര്‍ച്ചാവേദിയായി.
നവോഥാനത്തിന്റെ വീണ്ടെടുപ്പ് എന്ന വിഷയത്തിലെ ദേശീയ സെമിനാറോടെയാണ് കാര്‍ണിവലിനു തുടക്കമായത്. കേരളത്തില്‍ നടക്കുന്നത് നവോഥാനമാണോ വിപ്ലവമാണോ പുനരുദ്ധാരണമാണോ എന്നു പരിശോധിക്കണമെന്ന് വിഷയത്തില്‍ പ്രഭാഷണം നടത്തിയ പ്രൊഫ. എം എന്‍ കാരശേരി പറഞ്ഞു. കേരളത്തിന്റെ നവോഥാനത്തിന്റെ പ്രധാന പ്രശ്‌നം സ്ത്രീപുരുഷ സമത്വം നടപ്പാക്കാനാവാത്തതാണ്. സിപിഎമ്മിനെ വിമര്‍ശിക്കുന്നവര്‍ സംഘികളോ ഇസ്ലാമിസ്റ്റുകളോ ആണെന്നു പ്രചരിപ്പിക്കുന്നു.
കോടതി വിധിയാണ് പ്രധാനപ്പെട്ട കാര്യമെങ്കില്‍ പിറവം പള്ളിക്കേസിലെ വിധിയും സര്‍ക്കാര്‍ നടപ്പാക്കണം കാരശേരി പറഞ്ഞു. പ്രിന്‍സിപ്പല്‍ എസ് ഷീല, ഡോ. എം ആര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രശസ്ത അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എന്‍ ജയകൃഷ്ണന്‍ എഴുതിയ പുന്നശേരി നീലകണ്ഠ ശര്‍മാവ് എന്ന പുസ്തകം എഴുത്തുകാരന്‍ ആഷാ മേനോന്‍ പ്രകാശനം ചെയ്തു. നവോഥാനത്തില്‍ ഉപമകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ടത് പുന്നശേരി നീലകണ്ഠ ശര്‍മാവാണെന്ന് ആഷാ മേനോന്‍ പറഞ്ഞു. നവോഥാനവും പുന്നശേരിയും എന്ന വിഷയത്തില്‍ പ്രൊഫ. എന്‍ ജയകൃഷ്ണന്‍ പ്രഭാഷണം നടത്തി.
നാലു ദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ണിവല്‍ ഇന്ന് കന്നഡ എഴുത്തുകാരന്‍ എച്ച് എസ് ശിവപ്രസാദ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇ പി രാജഗോപാലന്‍ അധ്യക്ഷത വഹിക്കും. ജയമോഹന്‍, വി സനില്‍, കെ എം അനില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. മീറ്റ് ദ പോയറ്റ് പരിപാടിയില്‍ തമിഴ് എഴുത്തുകാരന്‍ മനുഷ്യ പുത്രന്‍ പങ്കെടുക്കും. കവി സംവാദത്തില്‍ റഫീഖ് അഹമ്മദ്, എസ് ജോസഫ്, പി സുരേഷ് എന്നിവര്‍ പങ്കെടുക്കും.
സ്‌കൂള്‍ കുട്ടികളുടെ ചിത്രശില്‍പരചനാ ക്യാമ്പിനും കേരളത്തിന്റെ വീണ്ടെടുപ്പ് എന്ന വിഷയത്തില്‍ ലൈവ് ചിത്ര രചനാ ക്യാമ്പിനും ഇന്നു തുടക്കമാകും. വൈകിട്ട് ആറങ്ങോട്ടുകര നാടകസംഘത്തിന്റെ ചൊല്‍കാഴ്ചയും പ്രസാദ് പൊന്നാനിയുടെ ഗസല്‍ സന്ധ്യയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."