ആരിക്കാടി റെയില്‍വേ അടിപ്പാത നാടിനു സമര്‍പ്പിച്ചു
കുമ്പള: പുതുതായി നിര്‍മിച്ച ആരിക്കാടി റെയില്‍വേ അടിപ്പാതയുടെ ഉദ്ഘാടനം പി കരുണാകന്‍ എം.പി നിര്‍വഹിച്ചു. പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ, ഡിവിഷന്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ദാമോദരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ടരികാക്ഷ തുടങ്ങിയവര്‍ സംബന്ധിച്ചു.
അതേസമയം, അടിപ്പാത ഉദ്ഘാടനത്തിനിടെ പ്രദേശത്തു സംഘര്‍ഷമുണ്ടായി. നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്നാരോപിച്ചു പ്രതിഷേധവുമായി എത്തിയ നാട്ടുകാരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. അടിപ്പാതയില്‍ നിന്നു മഴക്കാലത്ത് വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാന്‍ കോണ്‍ക്രീറ്റിനിടയിലൂടെ ദ്വാരങ്ങള്‍ നിര്‍മിച്ചിരുന്നു.
ഈ ദ്വാരങ്ങളിലൂടെ ഉറവ പൊട്ടി വെള്ളം അടിപ്പാതയിലേക്ക് ഒഴുകി വരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാല്‍നടയാത്ര പോലും ദുസഹമായിരുന്നു. ഇത് പരിഹരിക്കണമെന്നാരോപിച്ചായിരുന്നു നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."