എം.എസ്.എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനായ റോബിന് വടക്കഞ്ചേരിയെ സഹായിക്കാന്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തിയ സി.ഡബ്ല്യു.സി ചെയര്‍മാനെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി.സി ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, എ.പി ഹമീദ്, പി. ബീരാന് കോയ, അഡ്വ. എ.പി മുസ്തഫ, എന്‍. മുസ്തഫ, കെ.കെ കുഞ്ഞമ്മദ്, എം.പി ഹഫീസലി, ജലീല്‍ ഇ.പി, ഹര്‍ഷാദ് പനമരം, അസ്ഹറുദ്ദീന് കല്ലായി, അഷ്ക്കര്‍ പടയന്‍, ഷഹബാസ് അമ്പലവയല്‍, സാലിഹ് പനമരം, മുനവ്വര്‍ ബത്തേരി, സഫ്വാന് വെള്ളമുണ്ട സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍ സ്വാഗതവും ട്രഷറര്‍ അസീസ് വെള്ളമുണ്ട നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."