ഡല്‍ഹി കലാപം കൂടുതലിടങ്ങളിലേക്ക്; രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു, ഒരുമാസത്തേക്ക് നിരോധനാജ്ഞ
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കലാപം കൂടുതിടങ്ങളിലേക്ക് വ്യാപിക്കുന്നു. 146പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന കണക്കുകള്‍. എന്നാല്‍ അതെല്ലാം പഴങ്കഥയാകുകയാണ്. ഇപ്പോള്‍ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. നേരത്തെ പരുക്കേറ്റവരില്‍ 98പേര്‍ സാധാരണക്കാരും 48പേര്‍ പൊലിസുകാരുമായിരുന്നു.
അതേ സമയം കലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലിസിനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതായി കെജരിവാള്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനും തീരുമാനമായി. രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്നും കെജരിവാള്‍ പറഞ്ഞു.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കര്‍വാന്‍ നഗറിലും യമുമാനഗറിലും സംഘര്‍ഷമുണ്ടെന്നാണ് വിവരം. ഗോകുല്‍പുരി, കബീര്‍ നഗര്‍, മൗജ്പൂര്‍, ബ്രഹ്മപുരി എന്നിവിടങ്ങലില്‍ ഇന്നും സംഘര്‍ഷമുണ്ടായി. തുവരെയുള്ള കണക്ക് പ്രകാരം, അക്രമ സംഭവങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."