കുറ്റക്കാരെ സ്ഥാനത്തുനിന്ന് നീക്കണം: ഡി.വൈ.എഫ്.ഐ
കല്‍പ്പറ്റ: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ വൈദികനെ സഹായിച്ചെന്ന തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സി.ഡബ്ല്യു.സി ചെയര്‍മാനുള്‍പ്പെടെയുള്ള കുറ്റക്കാരെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെയര്‍മാനെയും അംഗം ഡോ. ബെറ്റിയെയും വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് കേന്ദ്രത്തിന്റെ ഭാരവാഹികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കുട്ടികള്‍ക്കു സംരക്ഷണം കൊടുക്കേണ്ടവര്‍ തന്നെ വേട്ടക്കാരനു കൂട്ടുനിന്നുവെന്ന വാര്‍ത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ഒരു തരത്തിലും നീതീകരിക്കാവുന്നതല്ല. വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ഹോളി ഇന്‍ഫന്റ് മേരീസ് കേന്ദ്രവും കുറ്റക്കാരെ സഹായിക്കാനുള്ള ശ്രമമാണു നടത്തിയതെന്ന് വ്യക്തമാവുകയാണ്. സംഭവത്തില്‍ നടന്ന ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ പ്രതിയുടെയും സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതായി സംശയിക്കപ്പെടുന്ന മുഴുവന്‍ ആളുകളുടെയും ഫോണ്‍ രേഖകകള്‍ അടക്കം പരിശോധിച്ചു സമഗ്രാന്വേഷണമാണു നടക്കേണ്ടതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."