HOME
DETAILS
MAL
രേഖ തിരുത്തിയത് സി.ബി.ഐ അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്
backup
March 04 2017 | 20:03 PM
കല്‍പ്പറ്റ: പീഡനകേസിലെ ഇരയായ പെണ്‍കുട്ടിയുടെ വയസ് തിരുത്തി പ്രതികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഒത്താശകള്‍ ചെയ്ത സി.ഡബ്ല്യു.സി ചെയര്‍മാനും അംഗങ്ങള്‍ക്കുമെതിരേ സി.ബി.ഐ തലത്തിലുള്ള അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് സാലി റാട്ടകൊല്ലി ആവശ്യപ്പെട്ടു.
നഅധികാരം ദുര്‍വിനിയോഗം ചെയ്ത് ഇതിനുമുന്‍പും പല ഉത്തരവുകളും ഇദ്ദേഹം നടത്തിയിട്ടുണ്ടെന്നും സാലി ആരോപിച്ചു. ഇത്തരം ഗുരുതരമായ കേസുകള്‍ കേരള പൊലിസ് അന്വേഷിച്ചാല്‍ സ്വാധീനത്തിനു വഴങ്ങി അട്ടിമറിക്കു സാധ്യതയുള്ളതിനാല്‍ കൊട്ടിയൂര്‍ പീഡനം കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."