22000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പിട്ടു; ഭീകരവാദത്തിനെതിരെ ഒന്നിച്ചു നീങ്ങുമെന്ന് മോദി- ട്രംപ് സംയുക്ത പ്രസ്താവന
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയും അമേരിക്കയും മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. 22000 കോടി രൂപയുടെ പ്രതിരോധക്കരാറില്‍ ഇരുവരും ഒപ്പുവെച്ചു. 24 എംഎച്ച്60 റോമിയോ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനും എഎച്ച് 64 ഇ അപ്പാഷെ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനും ധാരണയിലായി.
മാനസികാരോഗ്യത്തിനുള്ള ചികിത്സാ സഹകരണം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതില്‍ സഹകരണം, പ്രകൃതിവാതക നീക്കത്തിന് ഐഒസിഎക്‌സോണ്‍മൊബില്‍ കരാര്‍ തുടങ്ങിയവയിലും ഇരു രാഷ്ട്രത്തലവന്‍മാരും ഒപ്പുവച്ചു.
വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കൂടിക്കാഴ്ചയില്‍ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മേദി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെത്തിയ തനിക്ക് വലിയ സ്വീകരണമാണ് നല്‍കിയതെന്ന് ട്രംപ് പറഞ്ഞു. മോദിയെ ഇന്ത്യയിലെ ആളുകള്‍ കൂടുതല്‍ സ്‌നേഹിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."