HOME
DETAILS
MAL
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്ന കാര്യം ആലോചിക്കാം: സാധ്യത തള്ളാതെ ഉമ്മന്‍ചാണ്ടി
backup
January 24 2019 | 10:01 AM
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതകള്‍ തള്ളാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ ഉമ്മന്‍ചാണ്ടി നിലപാടില്‍ അയവുവരുത്തിയിട്ടുണ്ട്.
യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."