കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി
കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജില്ലാ എല്‍.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നല്‍കിയ സ്വീകരണസമ്മേളനം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ പദ്ധതി രൂപീകരിക്കുമെന്നും കയര്‍മേഖലയെ സംരക്ഷിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫിന് ലഭിച്ച മികച്ച വിജയം കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും ജനാധിപത്യവിശ്വാസികളുടേയും വര്‍ഗീയതയ്‌ക്കെതിരെ ചിന്തിക്കുന്നവരുടേയും വികസനം ആഗ്രഹിക്കുന്നവരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ടുണ്ടായതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം ജില്ലാസെക്രട്ടറി കെ .എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു, എല്‍.ഡി.എഫ് ജില്ലാകണ്‍വീനര്‍ അഡ്വ. എന്‍ അനിരുദ്ധന്‍, ഘടകക്ഷിനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
മന്ത്രിമാരായ അഡ്വ. കെ രാജു, ജെ .മേഴ്‌സിക്കുട്ടിയമ്മ എം.എല്‍.എമാരായ ആര്‍ .രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍ .വിജയന്‍പിള്ള, എം. മുകേഷ്, എം .നൗഷാദ്, ജി .എസ് .ജയലാല്‍, മുല്ലക്കര രത്‌നാകരന്‍,
അഡ്വ. അയിഷാപോറ്റി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."