HOME
DETAILS

സിവില്‍ സപ്ലൈസിന്റെ നികുതി കുടിശ്ശിക; ജപ്തി നടപടികളുമായി റവന്യു വകുപ്പ്

  
backup
March 04 2017 | 20:03 PM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81



മാനന്തവാടി: സിവില്‍ സപ്ലൈസിന്റെ നികുതി കുടിശ്ശിക ഈടാക്കാന്‍ ജപ്തി നടപടികളുമായി റവന്യൂ വകുപ്പ്. ഒന്നരക്കോടി രൂപയോളമാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ വിവിധ വര്‍ഷങ്ങളിലായി കുടിശ്ശിക വരുത്തിയിരുന്നത്. 2009-10 വര്‍ഷത്തില്‍ 55,89,230 രൂപ, 2010-11 വര്‍ഷത്തില്‍ 37,03,630 രൂപ, 2011-12 വര്‍ഷത്തില്‍ 16,71,655 രൂപ, 2012-13 വര്‍ഷത്തില്‍ 56,53,126 രൂപ എന്നിങ്ങനെയാണു കുടിശ്ശിക വന്നിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സെയില്‍സ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റവന്യൂ റിക്കവറി നടപടികളിലേക്കു തിരിഞ്ഞിരിക്കുകയാണ്. തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ഇന്നു രാവിലെ 11ഓടെ മാനന്തവാടി വില്ലേജ് ഓഫിസറും സംഘവും സിവില്‍ സപ്ലൈസ് ഗോഡൗണിലെത്തി ജപ്തി നടപടികള്‍ ആരംഭിക്കുകയായിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ സിവില്‍ സപ്ലൈസിന്റെ മൊബൈല്‍ വാഹനം ജപ്തി ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഏകദേശം 10 ലക്ഷം രൂപ മതിപ്പുവിലയുള്ള ഭാരത് ബെന്‍സിന്റെ വാഹനമാണ് മൊബൈല്‍ മാവേലി യൂനിറ്റ് വാഹനമായി ഉപയോഗിക്കുന്നത്. ഇതാണ് ഇപ്പോള്‍ ജപ്തി ചെയ്യുന്നത്.
എന്നാല്‍ സിവില്‍ സപ്ലൈസ് അധികൃതരുടെ അനാസ്ഥ സാധാരണക്കാരെയാണു വലക്കുക. വാഹനം ജപ്തി ചെയ്താല്‍ ഗ്രാമീണമേഖലകളിലുള്ള മൊബൈല്‍ മാവേലി സേവനങ്ങള്‍ തടസപ്പെടും. എന്നാല്‍ വില്‍പന നികുതി അതതു വര്‍ഷങ്ങളില്‍ തങ്ങള്‍ അടച്ചുവന്നിരുന്നതായും സാങ്കേതിക പിഴവുകള്‍ സംഭവിച്ചതിനാലാണു തുക കണക്കില്‍ വരാതിരിക്കാന്‍ കാരണമെന്നും സിവില്‍ സപ്ലെസ് അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago