HOME
DETAILS

പൗരത്വ ഭേദഗതി നിയമം; ജിദ്ദയിൽ പാടിയും പറഞ്ഞും പ്രതിഷേധ ഇശൽ രാവ് സംഘടിപ്പിച്ചു

  
backup
February 25 2020 | 09:02 AM

456565665563-2
      ജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സന്ദേശം നൽകികൊണ്ടുള്ള പാട്ടുകളും പറച്ചിലുകളുമായി കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച പ്രതിഷേധ ഇശൽ രാവ് ശ്രദ്ധേയമായി. ശറഫിയ്യ എയർലൈൻസ് ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം.സി ഖമറുദ്ധീൻ എം.എൽ എ ഉദ്‌ഘാടനം ചെയ്തു. മതേതര വിശ്വാസികളുടെ എതിർപ്പിനെ മറികടന്ന് ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാനാകില്ലെന്നും പൗരത്വ ഭേദഗതി നിയമം സർക്കാറിന് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാട്ടുകൾ പാടിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. കെ.എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. റാഷിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. എല്ലാ മതങ്ങളേയും ഉൾക്കൊള്ളാനുള്ള വിശാല മനസ്സാണ് യഥാർത്ഥ ഹിന്ദു സംസ്കാരമെങ്കിലും ഇത്തരം വിശാല മനസ്സ് ഇല്ലാത്തവരുടെ കൈകളിൽ ഇന്ത്യ രാജ്യത്തിന്റെ അധികാരം  എത്തിപ്പെട്ടതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന ദുരന്തമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിലും വലിയ പ്രതിസന്ധികൾ മറികടന്നിട്ടുള്ള ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴുള്ള പ്രശ്നങ്ങളും മറിക്കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
     അബ്ദുൽ മജീദ് നഹ, ബഷീർ മൂന്നിയൂർ, വി.പി മുസ്തഫ, ഇസ്ഹാഖ് പൂണ്ടോളി, നസീർ വാവക്കുഞ്ഞ്, അബ്ദുള്ള മുക്കണ്ണി, കെ.സി അസീസ് വയനാട്, സീതി തിരൂരങ്ങാടി, സലാഹ് കാരാടൻ, അസീസ് പട്ടാമ്പി, റഹീം ആതവനാട്, മുസ്തഫ തോളൂർ, യൂസഫ് കോട്ട, ഗഫൂർ ചാലിൽ തുടങ്ങിയവർ സംസാരിച്ചു. 
        ഗായകൻ ജമാൽ പാഷയുടെ നേതൃത്വത്തിൽ നടന്ന ഇശൽ രാവിൽ റഹീം കാക്കൂർ, മുസ്തഫ മേലാറ്റൂർ, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹിമാൻ, ഖദീജ, മുസ്തഫ മലയിൽ, മുഹമ്മദലി പട്ടാമ്പി, സാബിത് വയനാട്, മൻസൂർ മണ്ണാർക്കാട്, മുജീബ് വയനാട് എന്നിവർ പ്രതിഷേധ ഗാനങ്ങളും കവിതകളുമാലപിച്ചു. കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന്റെ നേതൃത്വത്തിൽ മൻസൂർ ഫറോക്ക്, കോയ പരപ്പനങ്ങാടി, ഷാജഹാൻ ബാബു, വെബ്സാൻ മനോജ് എന്നിവർ ഒരുക്കിയ ലൈവ് ഓർക്കസ്ട്ര. റഹൂഫ് തിരുരങ്ങാടിയുടെ കീഴിൽ കുട്ടികൾ അവതരിപ്പിച്ച കോൽക്കളി, സീനത്ത് സമാൻ കൊറിയോഗ്രഫി നിർവഹിച്ച മതമൈത്രി നൃത്ത ദൃശ്യാവിഷ്കാരം, മറ്റു നടൻ പാട്ടുകൾ എന്നിവ പ്രതിഷേധ ഇശൽ രാവിന് മാറ്റുകൂട്ടി.
       മുഹ്സിൻ കാളികാവ് സംവിധാനം ചെയ്തവതരിപ്പിച്ച 'കാക്കകൾ' എന്ന നാടകം പൗരത്വ ഭേദഗതി നിയമം കൊണ്ടുണ്ടായേക്കാവുന്ന സാമൂഹ്യ പ്രശ്നങ്ങൾ കൃത്യമായി വരച്ചു കാണിച്ചു. സക്കീന ഓമശ്ശേരി, ഷബ്ന മനോജ്, ഡോ ഗുൽനാസ് എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.എം.എ ഗഫൂർ, മജീദ് പുകയൂർ, കെ.എം അനീസ്, ഉസ്മാൻ എടത്തിൽ, അബ്ബാസ് വേങ്ങൂർ, റഹ്മത്തലി തുറക്കൽ, അഫ്സൽ നാറാത്ത്, ഇല്യാസ് കല്ലിങ്ങൽ, ജുനൈസ് നിലമ്പൂർ, ഹുസൈൻ, കെ.എം ഇർഷാദ്, ഉമർകോയ തുറക്കൽ, മുഹമ്മദ് പെരുമ്പിലായി, നൗഫൽ ഉള്ളാടൻ, ശറഫു വാഴക്കാട് എന്നിവർ നേതൃത്വം നൽകി. മുഷ്താഖ് മധുവായി സ്വാഗതവും ഹസ്സൻ യമഹ നന്ദിയും പറഞ്ഞു. നിസാർ മടവൂർ അവതാരകനായിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago