HOME
DETAILS

റമദാന്‍ വൃതം ഹൃദയ വിശുദ്ധിക്കുള്ള മാര്‍ഗം

  
backup
June 16 2016 | 02:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%83%e0%b4%a4%e0%b4%82-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d

റമദാന്‍ വ്രതം ശരീരത്തിത് മാത്രമല്ല ഹൃദയത്തിനും, മനസിനും വിശുദ്ധി പകരുന്ന അപൂര്‍വ്വമായ അനുഭവമാണ്. റമദാന്‍ മാസം വിശുദ്ധിയുടെ മാസമാണ്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എത്രയോ മുസ്‌ലിം സുഹൃത്തുക്കളുമായി എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. അവര്‍ പുലര്‍ത്തുന്ന മത വിശ്വാസങ്ങളിലെ സൂക്ഷ്മതയും സത്യസന്ധതയും എന്നെ വളരെ ആകര്‍ഷിച്ചിട്ടുണ്ട്. ലോകത്തെ ഐക്യം പഠിപ്പിച്ച മതമാണ് ഇസ്‌ലാം. സാര്‍വ്വ ലൗകിക സാഹോദര്യവും, ഏകാത്മകതയുമാണ് ഇസ്‌ലാമിന്റെ സവിശേഷത. ദൈവത്തിന് മുന്നില്‍ എല്ലാവരും ഒന്നാകണമെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു.
നോമ്പ് കാലം കേവലം പകല്‍ ഭക്ഷണ ക്രമീകരണം മാത്രമല്ല. മറിച്ച് ആത്മവിശുദ്ധിക്കുള്ള സമയം കൂടിയാണ് ഹൃദയത്തിന്റെ വിളികള്‍ക്ക് നാഥന്‍ ഉത്തരമരുളുന്ന മാസം കൂടിയാണ് റമദാന്‍. അത് ഒരു ആത്മ സമര്‍പ്പണമാണ്. ഗാന്ധിജിയുടെ പ്രധാന സമരായുധമായിരുന്നു ഈ ആത്മ സമര്‍പ്പണം. ഒരു നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ ഉപവാസത്തിന് കഴിഞ്ഞിട്ടുണ്ട്. ഉപവാസം എന്ന വാക്കിനര്‍ത്ഥം അടുത്തിരിക്കുക എന്നതാണ്. അതു കൊണ്ടു തന്നെ നാഥന് അടുത്തിരിക്കുകയാണ് വൃതത്തിലൂടെ ഇസ്‌ലാം സഹോദരങ്ങള്‍ ചെയ്യുന്നത്. ഒരു നോമ്പുകാരന്‍ വൃതം അനുഷ്ഠിക്കുന്നത് ഒരു ലാഭത്തിനും വേണ്ടിയല്ല.
മറിച്ച് ആത്മശുദ്ധീകരണം ലക്ഷ്യമിട്ടാണ്. അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണുന്നവന്‍ എന്റെ മതത്തില്‍ പെട്ടവനല്ല എന്ന് പ്രഖ്യാപിച്ച പ്രവാചക തിരുമേനി ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കര്‍ത്താവും, വിപ്ലവകാരിയും, സമരനായകനുമാണ്. വിശപ്പിന്റെ കാഠിന്യവും, ആഹാരത്തിന്റെ മൂല്യവും വ്രതം നമ്മെ പഠിപ്പിക്കുന്നു. പട്ടിണി അനുഭവിക്കുന്ന 30 കോടി  ജനങ്ങളുള്ള ഈ ഭൂമുഖത്ത് ആഹാരം പാഴാക്കുന്നവരുടെ എണ്ണം ഇതിനിരട്ടി വരും. പാഴാക്കുന്ന ആഹാരം മാത്രം മതി ലോകത്തിന്റെ പട്ടിണി മാറ്റാന്‍. അയല്‍ക്കാരന്റെ വേദനയും വിഷമവും അറിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് നോമ്പിന്റെ ഭൗതിക ലക്ഷ്യം.
കൃത്യമായി പാലിക്കുന്ന ഉപവാസം ശരീരത്തെ പോഷിപ്പിക്കുമെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ച് വരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ആഹാര നിയന്ത്രണത്തിന് വലിയ പ്രാധാന്യമുണ്ട്. പകല്‍ മുഴുവന്‍ നോമ്പ് അനുഷ്ഠിച്ച് രാത്രിയില്‍ അമിത ഭക്ഷണം കഴിക്കുന്നത് നോമ്പില്‍ ആശ്വാസ്യമല്ല. എല്ലാ ഭൗതിക ചിന്തകളും വെടിഞ്ഞ് ഒരു മാസം മുഴുവന്‍ ആത്മീയ ചിന്തയില്‍ ഏര്‍പ്പെടാന്‍ സഹായിക്കുന്ന അപൂര്‍വ്വ അനുഭവമാണ് റമദാന്‍ വ്രതാനുഷ്ഠാനം.
നോമ്പുകാലത്ത് നിരവധി ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള എളിയവനാണ് ഞാന്‍. ഇസ്‌ലാം സഹോദരങ്ങളുടെ സ്‌നേഹ വായ്പുകള്‍ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഈ നന്മയുടെ നോമ്പ് കാലത്ത് സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ വിശ്വാസിക്ക് മുന്നില്‍ മലര്‍ക്കെ തുറക്കുമ്പോള്‍ വിശുദ്ധിയുടെ ദിനങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ നമുക്കാവണം.
ജൈവ കാര്‍ഷിക സംസ്‌ക്കാരം തിരികെ പിടിക്കാനും ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം ഉപേക്ഷിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം. നന്മയുടെ പക്ഷത്ത് സജീവ സാന്നിധ്യമാകേണ്ടത് നമ്മുടെ ദൗത്യമാകണം. അതിനുള്ള ശ്രമമാകട്ടെ ഓരോ ദിനവും.   ആത്മ വിശുദ്ധിയിലേക്കുള്ള പ്രയാണത്തില്‍ ഞാനും പങ്കാളിയാകുന്നു പുനരര്‍പ്പണം ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago