കാരുണ്യത്തിന്റെ തണലില്‍ 10 യുവതികള്‍കൂടി സുമംഗലികളായി
കണിയാമ്പറ്റ: മില്ലുമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ ആറാമത് വിവാഹ സംഗമത്തില്‍ 20 പേര് വിവാഹിതരായി. മില്ലുമുക്കില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ നടന്ന നിക്കാഹിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
സംഗമത്തില്‍ സമസ്ത ട്രഷറര്‍ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് ഉല്‍ബോധന പ്രസംഗം നടത്തി. നെല്ലോളി കുഞ്ഞമ്മത് അധ്യക്ഷനായി. അബ്ദുറഹ്മാന് രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്, മുസ്ലിം ലീഗ് നേതാക്കളായ കെ.കെ അഹമ്മദ് ഹാജി, പി.കെ അബൂബക്കര്‍, റസാഖ് കല്‍പ്പറ്റ, പി. ഇസ്മാഈല്‍, കെ. ഹാരിസ്, സി.കെ ഹാരിഫ്, എം.പി നവാസ്, പി.സി ഇബ്രാഹിം ഹാജി, എം.കെ മൊയ്തു ഹാജി, വി.പി യൂസഫ് സംസാരിച്ചു. എസ്. മുഹമ്മദ് ദാരിമി, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ ഹാജി, കേളോത്ത് മമ്മൂട്ടി, കെ.സി അസീസ് കോറോം, പനന്തറ മുഹമ്മദ്, എം.കെ ഇബ്രാഹിം ഹാജി, നാസര്‍ മലബാര്‍, മുസ്തഫ ബത്തേരി, അബ്ദുല്ല പാലേരി, വാഴയില്‍ അമ്മത് സംബന്ധിച്ചു. അബ്ബാസ് പുന്നോളി സ്വാഗതവും എം.പി ഉസ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."