ഹാര്‍ദിക്കിന്റെയും രാഹുലിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും കെ.എല്‍ രാഹുലിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ബി.സി.സി.ഐ ഭരണസമിതിയുടേതാണ് തീരുമാനം. ടി.വി ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലേക്ക് താരങ്ങളെ പരിഗണിച്ചേക്കും. ഇരുവര്‍ക്കുമെതിരായ പരാതി അന്വേഷിക്കാന്‍ പി.എസ് നരസിംഹയെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് ആസ്‌ത്രേലിയന്‍ പരമ്പരക്കിടെ ഇരു താരങ്ങളെയും ഇന്ത്യയിലേക്ക് തിരിച്ചുവിളിപ്പിച്ചിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസീലന്‍ഡ് പര്യാടനത്തിലേക്കും ഇരുവരെയും പരിഗണിച്ചില്ല. പരിപാടിയില്‍ പങ്കെടുത്തതുകൊണ്ടാണ് താരങ്ങള്‍ ഈ ഗതിയിലായതെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും അവതാരകനായ കരണ്‍ ജോഹര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തിയെന്നായിരുന്നു കെ.എല്‍ രാഹുലിന്റെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."