HOME
DETAILS

ബിഹാറിലും പ്രമേയം; പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല, എന്‍.പി.ആര്‍ നടപ്പാക്കുക 2010 മാതൃകയില്‍

  
backup
February 25 2020 | 12:02 PM

nrc-bihar

പട്‌ന: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കാണിച്ച് ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കി. അതേസമയം മറ്റൊരു വിവാദ വിഷയമായ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ഭേദഗതികളോടെ നടപ്പാക്കുമെന്ന് കാണിച്ച് മറ്റൊരു പ്രമേയവും നിയമസഭ പാസാക്കി. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് തേടുന്ന വിവരങ്ങളില്‍ ചിലതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം വിവാദപരമായ ചോദ്യങ്ങള്‍ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയതായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഭയില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്‍.ആര്‍.സിയെ കരിനിയമം' എന്നു വിശേഷിപ്പിച്ചതിനെതിരെ ബിജെ.പി അംഗങ്ങള്‍ ബഹളമുണ്ടാക്കിയെങ്കിലും പ്രമേയം വിധാന്‍ സഭയില്‍ ഐകകണ്‌ഠ്യേന പാസാവുകയായിരുന്നു. ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടത് അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ ജെ.ഡി.യുവിന്റെ സഖ്യകക്ഷിയായ ബി.ജെ.പി വിട്ടുനിന്നു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) 2010ലെ വ്യവസ്ഥകള്‍ പ്രകാരം നടപ്പാക്കാനുള്ള പ്രമേയവും അസംബ്ലി പാസാക്കി.
ബജറ്റ് സെഷന്റെ രണ്ടാംദിനത്തില്‍ വിധാന്‍സഭ ചേര്‍ന്ന ഉടന്‍ തന്നെ, എന്‍.ആര്‍.സിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന പ്രമേയം ചര്‍ച്ചക്കെടുക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് സഭ 15 മിനുട്ട് നിര്‍ത്തിവച്ചു. സഭ വീണ്ടും തുടങ്ങിയപ്പോഴാണ് എന്‍.ആര്‍.സിയെ തേജസ്വി കരിനിയമം എന്നു വിളിച്ചത്. രാജ്യത്തിന്റെ നിയമത്തെ അവഹേളിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. ഇതോടെ വീണ്ടും സഭ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിഷയത്തില്‍ ഒരിഞ്ചുപോലും അനങ്ങില്ലെന്ന് പറഞ്ഞിരുന്ന ബി.ജെ.പിയെ തങ്ങള്‍ ആയിരം കിലോമീറ്റര്‍ നീക്കിയെന്നും ഭരണഘടനയില്‍ വിശ്വസിക്കുന്ന തങ്ങള്‍ എന്‍.ആര്‍.സിയെയും എന്‍.പി.ആറിനെയും അംഗീകരിക്കില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.

 

https://twitter.com/yadavtejashwi/status/1232243628686413825



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago