സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമം: സെമിനാര്‍ നടത്തി
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി 'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി സാമൂഹ്യ അവബോധം ഉണ്ടാകേണ്ടതുണ്ടെന്നും സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള അറിവ് ജനങ്ങളില്‍ എത്തിക്കേണ്ടത് അതിക്രമങ്ങള്‍ തടയുന്നതിന് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശമായ 'മാറുവിന്‍ സധൈര്യം' എന്നത് എല്ലാ ജനമനസ്സുകളിലും എത്തട്ടെ എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങില്‍ സബ് ജഡ്ജി ആര്. എല്‍ ബൈജു മുഖ്യ പ്രഭാഷണം നടത്തി. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമത്തെക്കുറിച്ചും പുറകോട്ടു വലിക്കുന്ന സമൂഹ മനസാക്ഷിയെ മറി കടന്ന് ഓരോരുത്തരും മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ ടി. പി. സാറാമ്മ അധ്യക്ഷയായി. വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഡോ. ലിന്‍സി എ.കെ, അനില്‍ കുമാര്‍ ഒ.എ, ഗിരീഷ് കുമാര്‍, പരമേശ്വരന് പി, അഡ്വ. വി. പി രാമകൃഷ്ണന്, അഷ്റഫ് കാവില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."