മുക്കം നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് സമാരംഭം
മുക്കം: നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കം. നഗരസഭയിലെ കണക്കുപറമ്പ് വാര്‍ഡില്‍പ്പെട്ട തട്ടാരത്തൊടിക കുളം ശുചീകരിച്ചാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. നഗരസഭ ചെയര്മാന് വി കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭയിലെ 18, 19, 20 വാര്‍ഡുകളിലെ അയ്യങ്കാളി തൊഴിലുറപ്പ് മെമ്പര്‍മാരാണ് കുളം ശുചീകരണത്തിനുണ്ടായിരുന്നത്. ഈ ജലസ്രോതസ് പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാവും. മഴക്കാലത്ത് ജലസംഭരണിയായും ഉപയോഗപ്പെടുത്താനാവും. മുന്‍സിപ്പല്‍ സെക്രട്ടറി ഹരീഷ് പദ്ധതി വിശദീകരിച്ചു. തൊഴിലുറപ്പ് അംഗത്വ കാര്‍ഡ് വിതരണം ചെയ്തു.
വികസന സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ടി ശ്രീധരന്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി സിബി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍. ചന്ദ്രന്, കൗണ്‍സിലര്‍മാരായ എ. ഗഫൂര്‍ മാസ്റ്റര്‍, മുക്കം വിജയന്, ബ്രിജേഷ് എന്നിവര്‍ക്ക് പുറമെ പി.കെ അബ്ദുറസാഖ്, ടി.മമ്മദ് എന്നിവരും ആശംസകള്‍ നേര്‍ന്നു. ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ ഹരീദ മോയിന്‍കുട്ടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."