HOME
DETAILS
MAL
ഡല്‍ഹി സംഘര്‍ഷം; വെടിയേറ്റ പതിന്നാലുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല...
backup
February 25 2020 | 14:02 PM
ന്യൂഡല്‍ഹി; പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്് ഡല്‍ഹിയിലുണ്ടായ കലാപങ്ങള്‍ക്കിടയില്‍ വെടിയേറ്റ പതിന്നാലുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. ഗോകുല്‍പുരിയില്‍ വച്ച് രാവിലെ 11 മണിയോടെയാണ് പതിന്നാലുകാരന് വെടിയേറ്റത്. എന്നാല്‍ കുട്ടിയെ മണിക്കൂറുകളായിട്ടും ആശുപത്രിയിലെത്തിക്കാന്‍ സമീപവാസികള്‍ക്കായില്ല.
ഒരു വാഹനം പോലും ഇവരെ കയറ്റാന്‍ തയ്യാറായില്ല. പൊലിസോ കേന്ദ്രസേനയോ സഹായത്തിനെത്തിയില്ല. അതുവഴി പോയ പൊലിസ് വാഹനങ്ങളെ പല തവണ കൈകാണിച്ചുവെങ്കിലും അവര്‍ വരാന്‍ പോലും തയ്യാറായില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. ഒടുവില്‍ വൈകിട്ടാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."