വിശുദ്ധിയുടെ വ്രതമാസം
റമദാന്‍ സമര്‍പ്പണത്തിന്റെ മാസമാണ്. ത്യാഗത്തിന്റേയും സഹനത്തിന്റേയും കാരുണ്യത്തിന്റേയും സ്മരണകളുണര്‍ത്തുന്ന വിശുദ്ധമാസം. റമദാന്‍ മാസം വ്രതമാസം കൂടിയാണ്. ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലുമൊക്കെ വ്രതാനുഷ്ഠാനത്തിന് വലിയ പ്രാധാന്യമുണ്ട്. റമദാന്‍ മാസത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള ചിട്ടയിലുള്ള വ്രതാനുഷ്ഠാനം ഒരു വ്യക്തിയുടെ മനസ്സിനേയും ശരീരത്തേയും പരിശുദ്ധമാക്കാന്‍ സഹായിക്കുന്നുണ്ട്.
ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഏവരും ഇക്കാലത്ത് വിശപ്പും ദാഹവും അറിയുന്നു. ജീവിതത്തെക്കുറിച്ച് ആഴമേറിയ തിരിഞ്ഞുനോട്ടം നടത്തുന്നു. മനസ്സിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നത് എങ്ങിനെയെന്നറിയാനും പരിഹരിക്കാനും ഈ വ്രതാനുഷ്ഠാനം സഹായകരമാകുന്നു. വിശപ്പറിയുന്നവനാണ് യഥാര്‍ത്ഥത്തില്‍ ലോകത്തെ അറിയുന്നത്. മതമൈത്രിയുടേയും മനുഷ്യസ്‌നേഹത്തിന്റേയും ഉറവകള്‍ ഒരിക്കലും വറ്റാന്‍പാടില്ലാത്ത ഒരു ശാദ്വലഭൂമിയെക്കുറിച്ച്, പരമകാരുണികനായ ദൈവത്തിന്റെ അനുഗ്രഹത്തേക്കുറിച്ച് ഈ പുണ്യമാസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യമനസ്സില്‍ നിറഞ്ഞുനില്‍ക്കേണ്ട ആര്‍ദ്രത, സ്‌നേഹവായ്പ്-അത് ദൈവമാണന്ന് കൂടി റമദാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.അങ്ങനെ വിശുദ്ധ റമദാന്‍ നമുക്ക് നന്മയിലേക്കുള്ള ഉള്‍ക്കാഴ്ചയും സ്വയം സമര്‍പ്പണത്തിന്റെ സാഫല്യവുമായി തീരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."