വൃക്ക മാറ്റിവയ്ക്കാന്‍ യുവാവ് ചികിത്സാ സഹായം തേടുന്നു
വടകര: വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പെരിങ്ങാടി മങ്ങാട് റേഷന്‍പീടികക്ക് സമീപം വണ്ണാന്റവിട മുകുന്ദന്റെ മകന് പുത്തലത്ത് ഷിനോജ് (31) ചികിത്സാ സഹായം തേടുന്നു. വൃക്ക മാറ്റിവയ്ക്കാന്‍ 20 ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിനകം ചികിത്സക്ക് ഭീമമായ സംഖ്യ ചെലവായി. സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകനായ ഷിനോജിന് സ്ഥിര വരുമാനമില്ലാത്തതിനാല്‍ തുടര്‍ചികിത്സക്ക് പ്രയാസം നേരിടുകയാണ്. നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് ഐ.വി ചന്ദ്രദാസ് ചെയര്‍മാനും അഡ്വ. പി.കെ രവീന്ദ്രന് കണ്‍വീനറും ടി.എച്ച് അസ്ലം ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ന്യൂമാഹി വിജയാ ബാങ്ക് ശാഖയില്‍ 201201 011003115 നമ്പര്‍ അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.എസ്.ഇ കോഡ് വി.ഐ.ജെ.ബി 000 2012. ഫോണ്‍: 9447549855, 9846456646.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."