പൗരത്വ നിയമ ഭേദഗതി ചര്‍ച്ചയായില്ല, കശ്മീരില്‍ മധ്യസ്ഥനാവാന്‍ തയ്യാറെന്ന് വീണ്ടും ട്രംപ്
ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധനാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കശ്മീര്‍ തീര്‍ത്തും ആഭ്യന്തര വിഷയമാണെന്നു വ്യക്തമാക്കി ഇന്ത്യ മുമ്പ് പലതവണ തള്ളിക്കളഞ്ഞ വാഗ്ദാനമാണ് ഇന്ത്യാ സന്ദര്‍ശനത്തിനിടെ ട്രംപ് ആവര്‍ത്തിച്ചത്. 'ഇന്ത്യയും പാകിസ്താനും അവരുടെ പ്രശ്‌നങ്ങളില്‍ ജോലി ചെയ്യുകയാണ്. രണ്ട് പ്രധാനമന്ത്രിമാരുമായുള്ള എന്റെ ബന്ധം ശക്തമാണ്. മധ്യസ്ഥത വഹിക്കാന്‍ എനിക്ക് കഴിയാവുന്നത് ചെയ്യാം.' മാധ്യമങ്ങളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ദീര്‍ഘനാളായി കശ്മീര്‍ പല മനുഷ്യരുടെയും കാഴ്ചയിലെ മുള്ളാണ്. എല്ലാ കഥയ്ക്കും രണ്ട് വശമുണ്ടാകും. ഭീകരതയെപ്പറ്റി (പ്രധാനമന്ത്രി മോദിയുമായി) ദീര്‍ഘമായി സംസാരിച്ചു.' ട്രംപ് പറഞ്ഞു.
മതസ്വാതന്ത്ര്യത്തെപ്പറ്റി മോദിയുമായി ചര്‍ച്ച ചെയ്തു എന്ന് വ്യക്തമാക്കിയ ട്രംപ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നേതാവാണ് മോദിയെന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞതെന്നും പറഞ്ഞു. ഇന്ത്യയിലെ മുസ് ലിങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്ന് മോദി പറഞ്ഞു. എന്നാല്‍ പൗരത്വ നിയമ ഭേദഗതി വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല. വിവാദ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അറിഞ്ഞെന്നും എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയമായതിനാല്‍ പ്രതികരിക്കാനില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാ സന്ദര്‍ശനം മികച്ച അനുഭവമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ഒരു മണിക്കൂര്‍ നീണ്ടു നിന്ന തന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഇന്ത്യയിലെത്താന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തീവ്രവാദം നേരിടാനുള്ള നടപടികള്‍ ചര്‍ച്ചയായി. തീവ്രവാദത്തെ നേരിടാന്‍ മറ്റാരേക്കാളും കൂടുതല്‍ നടപടികള്‍ താന്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
കൊറോണ വൈറസ് ബാധ മുതല്‍ ജനമൈത്രി വരെ ചര്‍ച്ചയായെന്നും ട്രംപ് വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും 20 കോടി മുസ് ലിങ്ങളാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി കൂടുതല്‍ പ്രതിരോധ ഇടപാടുകള്‍ ഉണ്ടാവും. അമേരിക്കയില്‍ നിന്നും സൈനിക ആയുധങ്ങള്‍ ഇന്ത്യ വാങ്ങും. ഊര്‍ജമേഖലയില്‍ ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടുവെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."