ജിഷ വധക്കേസ്: ഡി.എന്‍.എ പിടിയിലായ ആളുടേത് തന്നെ
പെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥി ജിഷയെ കൊലപ്പെടുത്തിയത് പിടിയിലായ അസം സ്വദേശി തന്നെയാണെന്ന് സ്ഥിരീകരണം. ഡി.എന്‍.എ പരിശോധനാ ഫലത്തില്‍ നിന്നും പിടിയിലായ അമിയുര്‍ ഉള്‍ ഇസ്ലാം തന്നെയാണ് കൊല നടത്തിയതെന്ന് ഉറപ്പിക്കുകയായിരുന്നു.
ജിഷയുടെ പഴയകാല സുഹൃത്താണിയാളെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് പാലക്കാട് നിന്നാണ് 23 കാരനായ അസം സ്വദേശിയെ പിടികൂടിയത്.
[caption id="attachment_26048" align="alignnone" width="874"] ജിഷ വധക്കേസിലെ പ്രതി അന്വേഷണഉദ്യോഗസ്ഥര്‍ക്കൊപ്പം (ചാനല്‍ദൃശ്യം) [/caption]കേസന്വേഷണത്തിനിടെ ജിഷയുടെ വീടിനടുത്തു നിന്ന് ചെരുപ്പ് കിട്ടി. ഇതില്‍ നിന്ന് ജിഷയുടെയും കൊലയാളിയുടെയും രക്തസാമ്പിളുകളും കണ്ടെത്തിയിരുന്നു.കൂടാതെ ഈ ചെരുപ്പ് ഇയാള്‍ക്ക് പാകമായതും പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പാക്കി. പിന്നീട് ഇതിന്റെ ഡി.എന്‍.എ ഫലം അനുകൂലമായതോടെ പ്രതി ഇയാള്‍ തന്നെയാണെന്ന് പൊലിസ് സ്ഥിരീകരിക്കുകയായിരുന്നു.
ചെരുപ്പ് വിറ്റ കുറുപ്പുമ്പടിയിലെ കടക്കാരനെ ചോദ്യം ചെയ്യുകയും ഇയാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കൊച്ചിയിലെ പൊലിസ് ആസ്ഥാനത്ത് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."