HOME
DETAILS

ഉദയനാപുരം ഗ്രാമപഞ്ചായത്ത്: മൂന്നുകോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കി

  
backup
June 16 2016 | 03:06 AM

25689-2

വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്ത് 2016-17ലേക്ക് 3.91 കോടി രൂപയുടെ പദ്ധതികള്‍ക്ക്  അംഗീകാരം നല്‍കി. സ്വന്തമായി കക്കൂസ് ഇല്ലെന്ന് ഗ്രാമസഭയിലൂടെ കണ്ടെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് ലഭ്യമാക്കുന്നതിനും തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം ചെയ്യാത്ത പഞ്ചായത്താക്കി മാറ്റുന്നതിനും തീരുമാനിച്ചു.
 കക്കൂസ് മെയിന്റനന്‍സിന് പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിനും നിര്‍ദ്ദേശമുണ്ടായി. ഉല്‍പാദന മേഖലയില്‍ തരിശ് രഹിത പഞ്ചായത്തു പദ്ധതിക്കും സമ്പൂര്‍ണ ജൈവകൃഷിപദ്ധതിക്കും സമഗ്ര പുരയിടകൃഷി പദ്ധതിക്കും ഊന്നല്‍ നല്‍കും.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു കാര്‍ഷികാവബോധം സൃഷ്ടിക്കുന്നതിന് ടിഷ്യൂകള്‍ച്ചര്‍ പദ്ധതിക്കും നിര്‍ദ്ദേശമുണ്ട്. ക്ഷീരമേഖലയ്ക്ക് 11.75 ലക്ഷം രൂപയും മത്സ്യമേഖലയ്ക്ക് 9.5 ലക്ഷം രൂപയും പട്ടികജാതി മേഖലയ്ക്ക് 88.28 ലക്ഷം രൂപയും പട്ടിക വര്‍ഗക്ഷേമത്തിന് 1.49 ലക്ഷം രൂപയുടെയും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.  
സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി, അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങി കെട്ടിടം നിര്‍മിക്കല്‍,  വൃദ്ധജനങ്ങള്‍ക്ക് പകല്‍വീട്, പരമ്പരാഗത കലകളെ സംരക്ഷിക്കുന്നതിന് ഉദയനാപുരം ഫെസ്റ്റ്, വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും നീന്തല്‍ പരിശീലനവും യോഗാപരിശീലനവും, വികലാംഗര്‍ക്ക് മുച്ചക്രവാഹനം, പാലിയേറ്റീവ് രോഗികള്‍ക്കായി പാലിയേറ്റീവ് ഭവന്‍, ക്യാന്‍സര്‍ നിര്‍ണയ ക്യാംപ്,  സമ്പൂര്‍ണ കുടിവെള്ള സ്വയം പര്യാപ്ത പഞ്ചായത്ത്, പട്ടികജാതി, ജനറല്‍ വിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കുന്നതിന് സബ്‌സിഡി, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
 പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അധ്യക്ഷത വഹിച്ച ചടങ്ങ് വൈക്കം എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്തു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാക്ഷണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ പഞ്ചായത്ത് പ്രദേശത്ത് നിന്ന് സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത്  അംഗം പി സുഗതന്‍ പഞ്ചായത്തിന്റെ ഉപഹാരം നല്‍കി അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാ തമ്പി, പി.എസ് മോഹനന്‍, പി.പി ദിവാകരന്‍, പ്രവീണ സിബി, പഞ്ചായത്ത് സെക്രട്ടറി രാജ്കുമാര്‍, പഞ്ചായത്ത്  മെമ്പര്‍മാര്‍, അയല്‍സഭാ ഭാരവാഹികള്‍, ഇംപ്ലിമെന്റിങ് ഉദ്യോഗസ്ഥര്‍ തുടങ്ങി നാനാതുറയിലുള്ളവര്‍ സെമിനാറില്‍ പങ്കെടുത്തു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago