സീറ്റ് കൊടുക്കാതിരിക്കാനും യു.ഡി.എഫിന് അധികാരം: കെ. സുധാകരന്‍
കണ്ണൂര്‍: ഘടകകക്ഷികള്‍ക്കു സീറ്റ് കൊടുക്കാതിരിക്കാന്‍ യു.ഡി.എഫിന് അധികാരമുണ്ടെന്നു കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. ഘടകകക്ഷികള്‍ക്കു സീറ്റ് ആവശ്യപ്പെടാനുള്ള അധികാരമുണ്ട്. കൊടുക്കാതിരിക്കാനുള്ള അധികാരം യു.ഡി.എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കാനില്ല എന്ന തീരുമാനമെടുത്തത് നല്ലതാണ്. മത്സരിക്കുന്നത് ശരിയുമല്ല.
തന്റെ പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. തന്റെ പ്രസംഗത്തിന്റെ ഒരുഭാഗം അടര്‍ത്തി എടുത്തു വളച്ചൊടിച്ചതാണ്.
വാക്കുകള്‍ ആരെയെങ്കിലും നോവിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീകളായ ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിച്ച വിഷയത്തിലാണു താന്‍ ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രവൃത്തിയെ അവരുമായി താരതമ്യം ചെയ്യുകയുമാണു ചെയ്തതെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."