കരിവെള്ളൂര്‍-കാവുമ്പായി റോഡിന്റെ അതിര്‍ത്തി അളക്കും
തളിപ്പറമ്പ്: കരിവെള്ളൂര്‍-കാവുമ്പായി റോഡിന്റെ അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്താന്‍ നഗരസഭയും ബന്ധപ്പെട്ട വില്ലേജ് അധികൃതരും സംയുക്തമായി രംഗത്തിറങ്ങാന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം. 1946ല്‍ നിര്‍മിച്ച ഈ ബ്രിട്ടീഷ് റോഡ് പിന്നീട് അന്യാധീനപ്പെട്ടുവെങ്കിലും ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് പുനര്‍നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ്.
നെടുവോട് പരപ്പയിലെ സ്റ്റോണ്‍ ക്രഷര്‍ സംബന്ധിച്ച പ്രശ്‌നത്തില്‍ 13ന് വിളിച്ചുചേര്‍ത്ത യോഗത്തിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുമെന്നും അതിനു ശേഷം മാത്രമേ പാരിസ്ഥിതിക അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും തഹസില്‍ദാര്‍ വി.പി നാദിര്‍ഷാന്‍ ഉറപ്പുനല്‍കി.
മടമ്പം ജലസേചന പദ്ധതി കുടിവെള്ള പദ്ധതിയല്ലെന്നും 2012ല്‍പൂര്‍ത്തീകരിച്ച പദ്ധതി 1800 ഹെക്ടറോളം പ്രദേശത്ത് കൃഷി ആവശ്യത്തിന് ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ വികസന സമിതി യോഗത്തെ അറിയിച്ചു. സംസ്ഥാനപാത വീതി കൂട്ടുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് നടപ്പിലായാല്‍ തളിപ്പറമ്പ്-ഇരിട്ടി റോഡിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും പൊതുമരാമത്തു വകുപ്പ് അധികൃതര്‍ പറഞ്ഞു.
തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അധ്യക്ഷനായി. സി കൃഷ്ണന്‍ എം.എല്‍.എ, തഹസില്‍ദാര്‍ വി.പി നാദിര്‍ഷാന്‍, അഡീ. തഹസില്‍ദാര്‍ കെ സുജാത, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ മാനസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."