HOME
DETAILS

മുസ്‌ലിം വംശഹത്യ തന്നെ

  
backup
February 26 2020 | 01:02 AM

muslim-genocide-in-delhi-2020

പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കുമ്പോള്‍ എന്തായിരുന്നുവോ സംഘ്പരിവാര്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത് അതു നടപ്പായിക്കൊണ്ടിരിക്കുകയാണിപ്പോള്‍ ഡല്‍ഹിയില്‍. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള കലാപമെന്ന് ദൃശ്യമാധ്യമങ്ങളടക്കം ലഘൂകരിച്ച് കാണുമ്പോള്‍ ഇതു കൃത്യമായ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് മുസ്‌ലിം വംശഹത്യയുടെ തുടക്കമാണെന്നു വേണം കരുതാന്‍.

കഴിഞ്ഞ ഞായറാഴ്ച വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആരംഭിച്ച കലാപം ശമനമില്ലാതെ തുടരുകയാണ്. ഈ കലാപം ആളിക്കത്തിക്കുന്നതില്‍ ബി.ജെ.പി നേതാവ് കപില്‍മിശ്രയ്ക്കു വ്യക്തമായ പങ്കുണ്ട്. കപില്‍മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടര്‍ന്നാണു ഡല്‍ഹി കത്തിയെരിയാന്‍ തുടങ്ങിയത്. കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ ഷഹീന്‍ബാഗ് മാതൃകയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സ്ത്രീകള്‍ സമരം ആരംഭിച്ചത്. സമരവേദിക്കടുത്ത് സംഘ്പരിവാര്‍ പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി പൊതുയോഗം സംഘടിപ്പിച്ചു. ഈ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് കപില്‍മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് മുസ്‌ലിം വംശഹത്യക്ക് തുടക്കം കുറിച്ചത്.

'ഷഹീന്‍ബാഗിലെയും ജാഫറാബാദിലെയും സമരം അവസാനിപ്പിക്കാന്‍ ഡല്‍ഹി പൊലിസിന് മൂന്നു ദിവസം തരുന്നു. ഇതിനകം സമരപ്പന്തലുകള്‍ പൊളിച്ചുനീക്കുന്നില്ലെങ്കില്‍ പിന്നെ വേണ്ടത് എന്താണെന്നു ഞങ്ങള്‍ക്കറിയാമെ'ന്ന മിശ്രയുടെ പ്രസംഗമായിരുന്നു പ്രശ്‌നങ്ങളുടെ ആരംഭം. എന്നാല്‍ മൂന്നു ദിവസത്തിനൊന്നും കാത്തുനില്‍ക്കാതെ തീവ്ര ഹിന്ദുത്വര്‍ അക്രമാസക്തരാവുകയായിരുന്നു. കപില്‍മിശ്രയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും ചോദ്യം ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ഇതുവരെ ഉണ്ടായിട്ടില്ല.

മുസ്‌ലിം വംശഹത്യയില്‍ ഇതുവരെ നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ പരുക്കേറ്റ് ആശുപത്രികളിലുമാണ്. മാധ്യമപ്രവര്‍ത്തകനും വെടിയേറ്റു. വാഹനങ്ങളും വീടുകളും അഗ്നിക്കിരയായിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സംഭവിച്ചിട്ടും ഡല്‍ഹി പൊലിസ് ഇടപെടല്‍ നടത്തിയിട്ടില്ല. കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന് പൊലിസ് കല്ലെറിയുന്നതിന്റെയും വാഹനങ്ങള്‍ കത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കപില്‍മിശ്രക്കെതിരേ നടപടിയെടുക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. എന്നാല്‍ തീവ്ര ഹിന്ദുത്വര്‍ ഇപ്പോഴും തെരുവുകളില്‍ അഴിഞ്ഞാടുക തന്നെയാണ്.
മുസ്‌ലിംകള്‍ക്കെതിരേ അക്രമങ്ങള്‍ വ്യാപിക്കുമ്പോഴും തടയാനോ അക്രമികളെ തുരത്താനോ പൊലിസും സി.ആര്‍.പി.എഫും ഇതുവരെ തയാറായിട്ടില്ല. കലാപം രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമായി കലാശിക്കുകയായിരുന്നു. ആവശ്യമായ കേന്ദ്രസേനയെ അയച്ച് കലാപം അമര്‍ച്ച ചെയ്യുമെന്നായിരുന്നു അമിത് ഷാ യോഗത്തില്‍ പറഞ്ഞത്. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളോട് ശാന്തരായിരിക്കാനാണു ആജ്ഞാപിച്ചത്. വൈകിട്ട് അദ്ദേഹം രാജ്ഘട്ടില്‍ മൗനപ്രാര്‍ഥനയും നടത്തി. മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോലും അദ്ദേഹം സന്നദ്ധനായിട്ടില്ല.

ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഡല്‍ഹിയില്‍ കലാപം നടന്നിരുന്നു. അന്ന് ഷീലാ ദീക്ഷിതിനെ വിമര്‍ശിച്ചുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞത്, 'ഡല്‍ഹിയില്‍ കലാപം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്കു കഴിയുന്നില്ലെങ്കില്‍ എന്തിനൊരു മുഖ്യമന്ത്രി' എന്നായിരുന്നു. ഇന്ന് ആ ചോദ്യം കെജ്‌രിവാളിനു നേരെ ജനം ചോദിച്ചുകൊണ്ടേയിരിക്കണം.

പേരും മതവും ചോദിച്ചുകൊണ്ടാണ് സംഘ്പരിവാര്‍ അക്രമം നടത്തുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുപോലും അക്രമികള്‍ ഡല്‍ഹിയിലേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും അവരാണ് അക്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ അതിര്‍ത്തി അടക്കണമെന്നുമുള്ള കെജ്‌രിവാളിന്റെ ആവശ്യവും അമിത് ഷാ അംഗീകരിച്ചിട്ടില്ല. ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചുറപ്പിച്ചതിന്റെ പ്രതിഫലനമാണു ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് ഡല്‍ഹി കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നത്. കലാപത്തിനെതിരേ സുപ്രിംകോടതി അഭിഭാഷകന്‍ മഹ്മൂദ് പ്രാച നല്‍കിയ ഹരജി ഇന്നു ഷഹീന്‍ബാഗ് കേസിനോടൊപ്പം പരിഗണിക്കാമെന്നാണ് സുപ്രിംകോടതി പറഞ്ഞിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരങ്ങള്‍ പരാജയപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചിട്ടും ഫലം കണ്ടിട്ടില്ല. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് മുസ്‌ലിം വംശഹത്യക്ക് തിരികൊളുത്തിയിരിക്കുന്നത്. കലാപം ജാഫറാബാദിനടുത്തുള്ള മൗജ്പൂര്‍, ബാബര്‍പൂര്‍, ഷാദ്ര, ചാന്ത്ബാഗ് എന്നിവിടങ്ങളിലേക്കു കൂടി വ്യാപിച്ചതോടെ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ ആവിഷ്‌കാരമാണ് ഇതെന്ന് തെളിഞ്ഞിരിക്കുകയാണ്. പൊലിസോ പട്ടാളമോ കേന്ദ്രസേനയോ കലാപം അമര്‍ച്ച ചെയ്യാന്‍ രംഗത്തിറങ്ങാതിരിക്കുന്നതിലൂടെ ഡല്‍ഹിയില്‍ മുന്‍പു നടന്ന സിഖ് വംശഹത്യയെയാണ് ഈ കലാപവും ഓര്‍മിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  14 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  35 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  42 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago