HOME
DETAILS

എസ്.എം.എഫ് ഉമറാ കോണ്‍ഫറന്‍സ്: 6000 പ്രതിനിധികള്‍ പങ്കെടുക്കും

  
backup
January 24 2019 | 19:01 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%89%e0%b4%ae%e0%b4%b1%e0%b4%be-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%b1%e0%b4%a8%e0%b5%8d-2

 

തിരൂരങ്ങാടി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് കീഴില്‍ ജനുവരി 30ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന എസ്.എം.എഫ് സംസ്ഥാന ഉമറാ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ വിവിധ മഹല്ലുകളില്‍ നിന്നുള്ള ആറായിരം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


മഹല്ല് ജമാഅത്തുകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി ബഹുമുഖ പദ്ധതികളാണ് സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ നടപ്പിലാക്കി വരുന്നത്. അതിന്റെ ഭാഗമായി 30ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാംപസില്‍ പ്രത്യേകം സജ്ജമാക്കുന്ന 'വാദീ അറഫ'യിലാണ് സംസ്ഥാന ഉമറാ കോണ്‍ഫറന്‍സ് നടക്കുക. മൂന്ന് സെഷനുകളിലായി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സംഗമം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.


11:30 ന് ആരംഭിക്കുന്ന 'സംതൃപ്ത കുടുംബം' സെഷന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.വി മുഹമ്മദലി മാസ്റ്റര്‍, ഹകീം മാസ്റ്റര്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ' ധനകാര്യം: വിനിമയവും വിശുദ്ധിയും' സെഷന്‍ ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്യും. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാകും. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുനീര്‍ ഹുദവി ഫറോക്ക്, അബ്ദുറഹ്മാന്‍ പിലാത്തറ വിഷയാവതരണം നടത്തും.


3.30 ന് ആരംഭിക്കുന്ന 'സംഘര്‍ഷ രഹിത സമൂഹം' സെഷന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ബശീര്‍ വള്ളിക്കോത്ത്, ഡോ. സുബൈര്‍ ഹുദവി എന്നിവര്‍ വിഷയാവതരണം നടത്തും. സമാപന സെഷനില്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 'വാദീ അറഫ' സന്ദേശപ്രഭാഷണവും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ യു.ശാഫി ഹാജി ചെമ്മാട്, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഹംസ ഹാജി മൂന്നിയൂര്‍, എ.വി ഇസ്മാഈല്‍ ഹുദവി ചെമ്മാട് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  a few seconds ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  12 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  15 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  29 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  35 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  40 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago