HOME
DETAILS
MAL
പരാതികളില്‍ നടപടിയില്ല!
backup
February 26 2020 | 03:02 AM
ന്യൂഡല്‍ഹി: തലസ്ഥാനത്തെ അക്രമസംഭവങ്ങള്‍ക്കു കാരണം ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണെന്നാരോപിച്ച് നിരവധി സംഘടനകള്‍ രംഗത്തെത്തുകയും പരാതി നല്‍കുകയും ചെയ്തിട്ടും ഇദ്ദേഹത്തിനെതിരേ നടപടിയുണ്ടായിട്ടില്ല. എ.എ.പി നേതാവ് രേഷ്മ നദീമും ഹസീബുല്‍ ഹസനും ഇയാള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, നടപടിയൊന്നും ഉണ്ടായിട്ടില്ല.
അതേസമയം, കപില്‍ മിശ്രയ്‌ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സുപ്രിംകോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതു കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഷഹീന്‍ബാഗിലടക്കം നടക്കുന്ന സമരങ്ങള്‍ക്കു സുരക്ഷയൊരുക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കു കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. നേരത്തെ, ജാമിഅ മില്ലിയ്യ അധികൃതരും കപില്‍ മിശ്രയ്‌ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."