യുവതീപ്രവേശനം: മതിയായ സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ട്
കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനത്തിന് മതിയായ സൗകര്യങ്ങളില്ലെന്ന് ഹൈക്കോടതി നിരീക്ഷക സമിതി റിപ്പോര്‍ട്ട്. സൗകര്യമില്ലാത്തതിനാല്‍ വിധി നടപ്പാക്കാന്‍ ഒരു വര്‍ഷമെങ്കിലും സമയം അനുവദിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് പി.ആര് രാമന്, ജസ്റ്റിസ് സിരിജഗന് എന്നിവരുടെ നേതൃത്വത്തിലുള്ള നിരീക്ഷക സമിതിയാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. വളരെ കുറഞ്ഞ സൗകര്യങ്ങളാണ് സന്നിധാനത്തും നിലയ്ക്കലും പമ്പയിലുമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ സാവകാശം നല്‍കുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയില്‍ യുവതീ പ്രവേശനത്തിന് മതിയായ സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്ത് സമര്‍പ്പിച്ച ഹരജിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."