കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവാവിന് കുരങ്ങ് പനി
ചേവായൂര്‍: കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് കുരങ്ങ് പനി സ്ഥിരീകരിച്ചു. ഇയാളെ ആശുപത്രിയിലെ ഐസ്വലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
രോഗിയില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളിന്റെ റിപ്പോര്‍ട്ട് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി ബാവലി ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കുരങ്ങുപനി മൃഗങ്ങളിലെ ചെള്ളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. ഇടവിട്ട് വരുന്ന ശക്തമായ പനിയും തല കറക്കവും ഛര്‍ദിയും രോമങ്ങളില്‍ നിന്ന് രക്തം പൊടിയുന്നതും ചൊറിച്ചിലും കുരങ്ങ് പനിയുടെ ലക്ഷണങ്ങളാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലാത്ത രോഗമാണിതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ.ജി സജിത്ത് കുമാര്‍ പറഞ്ഞു.
നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും വയനാട് ഭാഗത്തുനിന്ന് വരുന്ന സംശയമുള്ള രോഗികള്‍ക്ക് അടിയന്തിര ചികിത്സക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."