അനുഗ്രഹത്തിന്റെ പത്തിന് വിട; ഇനി പാപമോചനത്തിന്റെ നാളുകള്‍
ആലപ്പുഴ:അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും റമദാനിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങള്‍ക്ക് വിട.ഇനി പാപമോചനത്തിന്റെ നാളുകള്‍ വിശ്വസികള്‍ പ്രതീക്ഷയോടും ആരാധാനപൂര്‍വ്വവും ധന്യമാക്കും. പ്രപഞ്ചനാഥന്‍ അനുഗ്രഹത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരുന്ന ആദ്യ പത്താണ് ഇന്നലെ വിട പറഞ്ഞത്.
റഹ്മത്തിന്റെ(അനുഗ്രഹത്തിന്റെ) പത്തില്‍ സ്രഷ്ടാവ് അവന്റെ ദാസന്മാര്‍ക്ക് കൂടുതലായി കരുണ ചെയ്യുമെന്നും അതിനായി കൂടുതല്‍ പ്രാര്‍ഥന നടത്തണമെന്നുമാണ് മതം അനുശാസിക്കുന്നത്.
അഞ്ച് നേരത്തെ നിസ്‌കാര ശേഷം പ്രത്യേകമായ പ്രാര്‍ഥന നടത്തി അനുഗ്രഹങ്ങള്‍ വാരിക്കൂട്ടിയാണ് വിശ്വാസികള്‍ പാപമോചനത്തിന്റെ പത്തിലേക്ക് കടന്നിരിക്കുന്നത്. ജീവിതത്തില്‍ വന്നുപോയ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് പാപമോചനം തേടുന്നവര്‍ക്ക് റമസാനിലെ രണ്ടാമത്തെ പത്ത് ദിനരാത്രങ്ങളില്‍ സ്രഷ്ടാവ് അങ്ങേയറ്റം പൊറുത്തുകൊടുക്കുന്നുവെന്നാണ് വിശ്വാസം.
എല്ലാ തെറ്റുകുറ്റങ്ങളും സ്രഷ്ടാവിനോട് ഏറ്റുപറയുകയും അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവരുടെ പാപത്തിന്റെ കാഠിന്യം എത്ര വലുതാണെങ്കിലും റമസാനിലെ രണ്ടാമത്തെ പത്തില്‍ പൊറുത്ത് നല്‍കുമെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്.
പാപമോചന പ്രതീക്ഷയുമായി വിശ്വാസികള്‍ ഇനിയുള്ള ദിനരാത്രങ്ങളില്‍ സ്രഷ്ടാവിലേക്ക് കൂടുതല്‍ പശ്ചാത്തപിച്ചു മടങ്ങും.ഇതിനായി പ്രത്യേക പ്രാര്‍ഥനകളും പള്ളികളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."