എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക നാളെ
കോഴിക്കോട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് ഇന്ത്യക്കകത്തും പുറത്തുമായി എഴുപത് കേന്ദ്രങ്ങളില്‍ നാളെ മനുഷ്യ ജാലിക സംഘടിപ്പിക്കും. പതിമൂന്നാമത്തെ വര്‍ഷമാണ് വിപുലമായ ഈ ബഹുജന സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
വര്‍ഗീയതയും വിദ്വേഷവും വളര്‍ത്തി രാജ്യത്തിന്റെ മഹനീയ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരേ പൊതുജനശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക ലക്ഷ്യമിടുന്നത്. കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും സഊദി, യു എ ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും പരിപാടികള്‍ നടക്കും. മനുഷ്യ ജാലികയുടെ പ്രചാരണാര്‍ഥം സന്ദേശ യാത്രകള്‍, പദയാത്രകള്‍, സാമൂഹിക മാധ്യമ പ്രചാരണങ്ങള്‍, സൗഹൃദ സംഗമങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ പൂര്‍ത്തിയായി.
ഓരോ കേന്ദ്രങ്ങളിലും സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പ്രമേയ പ്രഭാഷണങ്ങള്‍ നടത്തും. രാഷ്ട്രിയ സാംസ്‌കാരിക ഭരണ രംഗത്തെ പ്രമുഖരും വിവിധ സമുദായ പ്രതിനിധികളും സൗഹാര്‍ദ പ്രതിനിധികളായി പരിപാടികളില്‍ സംബന്ധിക്കും. ബഹുജന റാലി, ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രതിജ്ഞയെടുക്കല്‍ തുടങ്ങിയവ മനുഷ്യ ജാലികയില്‍ നടക്കും. രാജ്യം കാതോര്‍ക്കുന്ന മഹത്തായ സന്ദേശം കൈമാറുന്ന മനുഷ്യ ജാലിക വന്‍ വിജയമാക്കാന്‍ സംഘടനാ പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളും രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി സത്താര്‍ പന്തലൂരും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."