HOME
DETAILS
MAL
കുളത്തൂപ്പുഴയിലെ വെടിയുണ്ടകള്‍ , അന്വേഷണം വിദഗ്ധ സംഘത്തിന് കൈമാറാത്തതിലും ദുരൂഹത
backup
February 26 2020 | 03:02 AM
കൊല്ലം: കുളത്തൂപ്പുഴയില്‍ അന്തര്‍സംസ്ഥാന പാതയോരത്ത് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘത്തിന് അന്വേഷണം കൈമാറാത്തതിലും ദുരൂഹത.
സംഭവത്തില്‍ തമിഴ് തീവ്രവാദ സംഘത്തിന് ബന്ധമുണ്ടെന്ന തരത്തിലാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പൊട്ടിത്തെറിയോ ആക്രമണമോ സംഭവിച്ചിട്ടില്ലാത്തതിനാല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാന പൊലിസിന്റെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തെളിവെടുപ്പ് നടത്തുന്നുണ്ടെങ്കിലും ഔദ്യോഗികമായി സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചിട്ടില്ല.
എ.ടി.എസ് മേധാവി അനൂപ് കുരുവിള റൂറല്‍ എസ്.പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ദാസിനാണ് ഇപ്പോള്‍ കേസന്വേഷണ ചുമതല.
ഈ റൂട്ടില്‍ കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ കടന്നുപോയ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരമാവധി ശേഖരിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടിലേക്കുപോയതും തിരികെ വന്നതുമായ വാഹനങ്ങള്‍ ഏതൊക്കെയെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. മലയാള ദിനപത്രത്തില്‍ പൊതിഞ്ഞ് വെടിയുണ്ട ഉപേക്ഷിച്ചത് തെറ്റിദ്ധരിപ്പിക്കാന്‍ തന്നെയാകുമെന്നാണ് കരുതുന്നത്.
ഞായറാഴ്ച വൈകിട്ട് ഭീകര വിരുദ്ധ സംഘത്തിന്റെയും കേരള പൊലിസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഉദ്യോഗസ്ഥര്‍ വിലയിരുത്തല്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്തു.
വെടിയുണ്ടകള്‍ തീവ്രവാദ സംഘങ്ങളുടെ പക്കല്‍നിന്ന് അബദ്ധത്തില്‍ വീണുപോയതാകാം, വനത്തിലേക്ക് എറിഞ്ഞപ്പോള്‍ റോഡരികില്‍ വീണതാകാം, ബോധപൂര്‍വം ഭീതി പരത്താന്‍ നിക്ഷേപിച്ചതാകാം, വിമുക്ത ഭടന്‍മാര്‍ ഉപേക്ഷിച്ചതാകാം എന്നീതരത്തിലാണ് അന്വേഷണ പുരോഗതി വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."