തെങ്ങിന്‍ കുറ്റികളെ ഭയന്ന് യാത്രാബോട്ടുകള്‍ സഞ്ചാരപാതയുടെ സാറ്റലൈറ്റ് സര്‍വേയ്ക്ക് മുകളില്‍ ജലവിഭവ വകുപ്പ് അടയിരിക്കുന്നു
ആലപ്പുഴ: കാലവര്‍ഷത്തിലെ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കില്‍ യാത്രാബോട്ടുകളുടെ സഞ്ചാരം അപകടങ്ങളുടെ പുറത്ത്.
ബോട്ടുകളുടെ സഞ്ചാരപാതയ്ക്കായി നടത്തിയ സാറ്റലൈറ്റ് സര്‍വേ പൂര്‍ത്തിയായിട്ടും തുടര്‍ നടപടികളില്ലാതെ നീളുന്നു. ജലഗതാഗത, ജലവിഭവ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ബോട്ടുകളുടെ സഞ്ചാരപാത സംബന്ധിച്ച് തയ്യാറാക്കിയ പഠന റിപോര്‍ട്ട് ഒരുവര്‍ഷമായി തുടര്‍ നടപടികളില്ലാതെ ജലവിഭ വകുപ്പില്‍ പൊടിപിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട്. സഞ്ചാരത്തിന് കൃത്യമായ പാത നിര്‍ണയിക്കാത്തതിനാല്‍ കായലിലെ കുറ്റികളിലിടിച്ച് ബോട്ടുകള്‍ തകരാറിലാകുന്ന് കുട്ടനാടന്‍ പ്‌ദേശങ്ങളില്‍ പതിവ് സംഭവമാണ്.
ആലപ്പുഴയിലെ യാത്രാബോട്ടുകളുടെ സര്‍വീസുകള്‍ മഴക്കാലമെത്തിയതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ബോട്ടുജട്ടികളുടെ സമീപത്ത് ഉള്‍പ്പടെ കായലില്‍ തലങ്ങുംവിലങ്ങും നാട്ടിയിരിക്കുന്ന വലിയ തെങ്ങിന്‍ കുറ്റികളാണ് വില്ലന്‍. മഴക്കാലം എത്തി ജലനിരപ്പ് ഉയര്‍ന്നാല്‍ തെങ്ങിന്‍ കുറ്റികള്‍ എവിടെയൊക്കെ നാട്ടിയിട്ടുണ്ടെന്ന് ബോട്ടിലിരുന്ന് കാണുക ഏറെ പ്രയാസകരമാണ്.
അതുകൊണ്ടു തന്നെ കുറ്റികളില്‍ ബോട്ടുകള്‍ തട്ടുന്നത് പതിവായി മാറിയിട്ടുണ്ട്. തടി നിര്‍മിത യാത്ര ബോട്ടുകള്‍ ഇതുമൂലം തകരാറിലാവുന്നതും പതിവ് കാഴ്ചയാണ്. സ്ഥിരം സഞ്ചാര പാത ഉണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സാറ്റലൈറ്റ് സര്‍വേ ആരംഭിച്ചത്.
പഠനം പൂര്‍ത്തിയാക്കി റിപോര്‍ട്ട് ജലവിഭവ വകുപ്പിലെത്തി. എന്നാല്‍, ഒരു വര്‍ഷമായിട്ടും റിപോര്‍ട്ടിന്റെ ചുവപ്പു നാട അഴിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
ജലവിഭവ വകുപ്പ് അനാസ്ഥ തുടരുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ബോട്ടുകളില്‍ മക്കളെ സ്‌കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കളിലാണ്. തലനാരിഴയ്ക്ക് അപകടം വഴിമാറിയൊഴുകിയ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്.
എന്നാല്‍, ജലവിഭവ വകുപ്പ് പ്രശ്‌നപരിഹാരത്തിനായി സാറ്റലൈറ്റ് സര്‍വേ റിപോര്‍ട്ട് കൈമാറാതെ അതിന് മുകളില്‍ അടയിരിക്കുന്നത് തുടരുകയാണ്. ബോട്ടുകള്‍ ജലഗതാഗത വകുപ്പിന് കീഴിലാണെങ്കിലും ജട്ടികളുടെ ഉടമകള്‍ ജലവിഭവ വകുപ്പാണ്. ജട്ടികള്‍ക്ക് സമീപത്തെ മണ്ണ് നീക്കി ആഴംകൂട്ടി ബോട്ടകള്‍ക്ക് അടുക്കാന്‍ സൗകര്യമൊരുക്കണമെന്നത് ജലഗതാഗത വകുപ്പിന്റെ നിരന്തര ആവശ്യമാണ്.
എന്നാല്‍, ഒരിക്കലും ഇത് നടപ്പാക്കാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകാറില്ല. ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വകുപ്പുകള്‍ തമ്മില്‍ പരസ്പ സഹകരണത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആലപ്പുഴ ജില്ലയിലെ ജതഗതാഗത മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."