HOME
DETAILS

ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി ഉയര്‍ന്ന ശബ്ദം

  
backup
March 05 2017 | 03:03 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

അലിമിയാനെന്ന പണ്ഡിതനും സേട്ടുസാഹിബെന്ന രാഷ്ട്രീയക്കാരനും നിറഞ്ഞുനിന്ന 1980 കളിലെ മുസ്്‌ലിം ഇന്ത്യയുടെ മനസ്സിലേക്കാണ് സിവില്‍സര്‍വിസ് കുപ്പായം ഊരിവച്ചു നയതന്ത്ര ഉദ്യോഗസ്ഥനായ സയ്യിദ് ശഹാബുദ്ദീന്റെ കടന്നുവരവ്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഏറ്റവുമധികം രക്തപ്പുഴയൊഴുകുന്നതിനു കാരണമായ ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്കെത്തിയ രാമജന്‍മഭൂമി വിഷയവും ശരീഅത്ത് വിവാദങ്ങളും മൂലം മുഖരിതമായ അന്നത്തെ ഇന്ത്യന്‍ അന്തരീക്ഷം.
അബുല്‍ ഹസന്‍ അലി നദ്‌വിയെന്ന അലിമിയാന്‍ അന്ന് മുസ്ലിംവ്യക്തിനിയമ ബോര്‍ഡിന്റെ അധ്യക്ഷന്‍. ഇബ്രാഹീം സുലൈമാന്‍ സേട്ടുസാഹിബ് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനും. ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കുവേണ്ടി ഇരുവര്‍ക്കുമൊപ്പം നിന്നു അക്കാലത്ത് ശഹാബുദ്ദീന്‍ ഇന്ത്യ ഒട്ടാകെ താണ്ടി. ഒരുപാട് വാതിലുകള്‍ മുട്ടി.
കുറേയധികം മേശക്കുചുറ്റുമിരുന്നു. ആ മൂവരിലെ അവസാന കണ്ണിയാണ് ഇന്നലെ കണ്ണടച്ച ശഹാബുദ്ദീന്‍. തനിക്കു സത്യമെന്നു ബോധ്യമായ കാര്യത്തിനു വേണ്ടി ഒരുസമ്മര്‍ദ്ധത്തിനും അദ്ദേഹം കീഴടങ്ങിയില്ല. ഇന്നലെ രാവിലെ ഡല്‍ഹിക്കടുത്തുള്ള ജെ.പി ആശുപത്രിയില്‍ അന്ത്യശ്വാസം വലിക്കുന്നതു വരെയും ആ സത്യസന്ധത അദ്ദേഹം കാത്തു.
അതിക്രൂരമായ മുസ്‌ലിംക്കൂട്ടക്കൊലകള്‍ മാധ്യമങ്ങളിലെ പതിവുവാര്‍ത്തയായ 80കളിലെ സാഹചര്യങ്ങളാണ് സയ്യിദ് ശഹാബുദ്ദീനെന്ന സാമൂഹികപ്രവര്‍ത്തകന്റെ രൂപീകരണത്തിനു ഒരളവോളം കാരണമായത്. പ്രകോപനപരവും അപക്വവുമായ പ്രസ്താവനകളിലൂടെ ഇന്നു സംഘ്പരിവാര അണികളെ ഉന്‍മത്തരാക്കിക്കൊണ്ടിരിക്കുന്ന ഡോ. സുബ്രഹ്മണ്യംസ്വാമിക്കൊപ്പം പ്രവര്‍ത്തിച്ചു ഹാഷിംപുര കൂട്ടക്കൊല പുറംലോകത്ത് എത്തിച്ച ഒരുശഹാബുദ്ദീന്‍ പലര്‍ക്കും അറിയണമെന്നില്ല. അന്ന് ജനതാ നേതാക്കളായിരുന്നു രണ്ടുപേരും. 1987ല്‍ ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ പൊലിസ് 'കൊല്ലാനായി തെരഞ്ഞെടുത്ത' 45 യുവാക്കളില്‍ രക്ഷപ്പെട്ടവരെ ഡല്‍ഹിയിലെത്തിച്ച് സ്വാമിയും ശഹാബുദ്ദീനും വാര്‍ത്താസമ്മേളനം നടത്തി. അങ്ങിനെയാണ് ഉത്തര്‍പ്രദേശ് പൊലിസിന്റെ ആ കൂട്ടക്കുരുതി പാര്‍ലമെന്റില്‍ വരെ എത്തിയത്. ന്യൂനപക്ഷവിഷയങ്ങളില്‍ ഇടപെട്ട് അദ്ദേഹം രാജ്യമൊട്ടാകെ സഞ്ചരിച്ചതൊക്കെയും പലപ്പോഴും സ്വന്തം പണം ഉപയോഗിച്ചായിരുന്നു.
ശരീഅത്ത് വിവാദം ഉയര്‍ന്നപ്പോള്‍ മുസ്്‌ലിംവ്യക്തിനിയമത്തിന്റെ കെട്ടുറപ്പിനായി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ശരീഅത്ത് ഭേദഗതി നീക്കത്തില്‍ നിന്നു പിന്‍മാറിയെങ്കിലും പിന്നീട് മുസ്്‌ലിം വനിതാ സംരക്ഷണത്തിനായി സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നു. ബില്ലില്‍ പാര്‍ലമെന്റില്‍ ഭേദഗതി കൊണ്ടുവരരുതെന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് സേട്ടുസാഹിബിനോടും ശഹാബുദ്ദീനോടും അഭ്യര്‍ഥിച്ചു. മുന്നണി മര്യാദകാരണം സേട്ടുസാഹിബിന് പോലും വഴങ്ങേണ്ടിവന്നു. എന്നാലും ശഹാബുദ്ദീന്‍ കുലുങ്ങിയില്ല. ശഹാബുദ്ദീന്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ടുപരാജയപ്പെടുകയായിരുന്നു. നിലപാടുകള്‍ ആരുടെ മുന്നിലും അവതരിപ്പിച്ച അദ്ദേഹത്തിനു 90ല്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനംചെയ്‌തെങ്കിലും ശഹാബുദ്ദീന്‍ നിരസിച്ചു.
നയതന്ത്രരംഗത്തു നിന്നു രാഷ്ട്രീയലെത്തിയ ഒരാളെന്നതിലുപരി ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്‌ലിംനേതാക്കളില്‍ നിന്നു പലവിഷയങ്ങളിലും അദ്ദേഹത്തിനു വേറിട്ട അഭിപ്രായവുമുണ്ടായി. മുസ്‌ലിംവ്യക്തിനിയമ ബോര്‍ഡിലെ മുതിര്‍ന്ന അംഗമായ അദ്ദേഹത്തിന് ബോര്‍ഡ് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടായിരുന്നു. രാഷ്ട്രീയം പറയാന്‍ മറ്റുകക്ഷികളുണ്ടെന്നു പറഞ്ഞ് ബോര്‍ഡ് ഭാരവാഹിത്വത്തില്‍ നിന്ന് ശഹാബുദ്ദീന്‍ രാജിവച്ചു. ബാബരി വിഷയത്തില്‍ കടുത്തനിലപാട് സ്വീകരിച്ച അദ്ദേഹം റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ മുസ്‌ലിംകളോട് ആഹ്വാനംചെയ്തത് വിവാദമാവുകയുണ്ടായി. ബാബരി മസ്ജിദ് കോര്‍ഡിനേഷന്‍ കമ്മിറ്റി സ്ഥാപിക്കാന്‍ മുന്നില്‍ നിന്നു. എങ്കിലും ബാബരി കേസില്‍ കോടതി വിധിമാനിക്കുമെന്ന നിലപാട് ആദ്യമായി പ്രഖ്യാപിച്ചത് ശഹാബുദ്ദീന്‍ ആയിരുന്നു.
ഗുജറാത്ത് കൂട്ടക്കൊലക്ക് നരേന്ദ്രമോദിയുടെ ഭാഗത്തു നിന്ന് ക്ഷമാപണം ഉണ്ടാവുകയും നിയമസഭയിലെ മുസ്്‌ലിം പ്രാതിനിധ്യം കൂട്ടുകയും ചെയ്താല്‍ സംസ്ഥാനത്തു ബി.ജെ.പിക്കു വോട്ട്‌ചെയ്യുന്നത് ആലോചിക്കാമെന്ന് അദ്ദേഹം തുറന്നകത്തിലൂടെ അഭിപ്രായപ്പെട്ടതും വിവാദത്തിനു കാരണമായിരുന്നു. ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, അര്‍ശദ് മദനി, ഡോ. മന്‍സൂര്‍ ആലം തുടങ്ങിയ മുസ്്‌ലിംനേതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കത്തിലെ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കുകയുണ്ടായി. ഡല്‍ഹിയിലെ സാമൂഹിക, മനുഷ്യാവകാശ, രാഷ്ട്രീയ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ശഹാബുദ്ദീന്‍ വാര്‍ധക്യസഹജമായ രോഗംമൂലം അടുത്തിടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2015 സപ്തംബറില്‍ ഡല്‍ഹിയില്‍ മജ്‌ലിസെ മുശാവറയുടെ സുവര്‍ണ ജൂബിലി പരിപാടിയാണ് അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  15 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  16 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  20 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago