ലോറികയറി യുവാവ് മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍
കായംകുളം: യുവാവിന്റെ മരണത്തിനിടയാക്കിയ ശേഷം നിര്‍ത്താതെ പോയ ലോറിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുളനട കൈപ്പുഴ വടക്ക് അഖില നിവാസില്‍ വിജയകുമാര്‍(51)ആണ് അറസ്റ്റിലായത്. കൊറ്റുകുളങ്ങര ചക്കാലയില്‍ സുബേര്‍കുട്ടിയുടെ മകന്‍ നിസാമുദ്ദീന്‍(28)ആണ് തലയിലൂടെ ലോറി കയറിയിറങ്ങി മരിച്ചത്. കഴിഞ്ഞമാസം 25ന് രാവിലെ പത്തരയോടെ ദേശീയപാതയില്‍ ഒ എന്‍ കെ ജംഗ്ഷനു സമീപമായിരുന്നു അപകടം. വിദേശത്തുനിന്നും അവധിക്കെത്തി സുഹൃത്തുക്കളുടെ വീട് സന്ദര്‍ശിച്ച ശേഷം തിരികെ വരുമ്പോള്‍ സ്‌കൂട്ടറിന്റെ പിന്നില്‍ സിമന്റുമായി വന്ന ലോറിയിടിക്കുകയായിരുന്നു.
സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് നിസാമുദ്ദീന്‍ ലോറിക്കടിയിലേക്ക് തെറിച്ച്‌വീണലോറികയറി തല്‍ക്ഷണം മരിക്കുകയായിരുന്നു.സംഭവത്തിനു ശേഷം വാഹനം നിര്‍ത്താതെ പോകയായിരുന്നു.എന്നാല്‍ രാംകോ സമന്റുമായി വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് അപകടത്തിനു കാരണമായതെന്ന് പോലീസിനു സൂചന ലഭിച്ചു.
തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ ഗോഡൗണുകളിലും ആര്യങ്കാവ് ചെക്ക്‌പോസ്റ്റിലും അന്നേദിവസം വന്ന ലോറികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാമക്കല്‍ ആസ്ഥാനമായുള്ള അയ്യൂബ്ഖാന്‍ ആന്റ് കമ്പനിയുടെ വക ലോറിയാണ് അപകടത്തിനു കാരണമായതെന്ന് കണ്ടെത്തി.തുടര്‍ന്ന് കായംകുളം സിഐ കെ.സദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെ അറസ്റ്റുചെയ്യുകയായിരുന്നു.ഡ്രൈവര്‍ ആദ്യഘട്ടത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും ഇയാളുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.ഡിവൈഎസ്പി ഷിഹാബുദ്ദീന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."