HOME
DETAILS
MAL
നിര്‍ഭയ കേസ്: കേന്ദ്രത്തിന്റെ ഹരജി പരിഗണിക്കുന്നത് നീട്ടി
backup
February 26 2020 | 04:02 AM
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാലു പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതു സുപ്രിംകോടതി മാര്‍ച്ച് അഞ്ചിലേക്കു മാറ്റി.
ഇന്നലെ ഹരജി പരിഗണിക്കവേ, കീഴ്‌ക്കോടതി മാര്‍ച്ച് മൂന്നിലേക്കു മരണവാറന്‍ഡ് പുറപ്പെടുവിച്ചത് പരിഗണിച്ചാണ് ഹരജി പരിഗണിക്കുന്നത് നീട്ടിയത്.
ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മാര്‍ച്ച് മൂന്നിനു രാവിലെ ആറിനു വധശിക്ഷ നടപ്പാക്കാന്‍ വിചാരണാ കോടതി ഉത്തരവിട്ടതു ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി, അതുവരെയുള്ള കാര്യങ്ങള്‍ കോടതി നിരീക്ഷിക്കുമെന്നും അന്നു വധശിക്ഷ നടക്കാത്തപക്ഷം ഹരജി മാര്‍ച്ച് അഞ്ചിനു പരിഗണിക്കാമെന്നും വ്യക്തമാക്കി.
കേസില്‍ പവന്‍ ഗുപ്ത ഒഴിച്ചുള്ള മൂന്നു പ്രതികളും എല്ലാ നിയമ അവസരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പവന്‍ ഗുപ്ത ഇതുവരെ സുപ്രിംകോടതിക്കു മുന്നില്‍ തിരുത്തല്‍ ഹരജിയോ രാഷ്ട്രപതിക്കു ദയാഹരജിയോ സമര്‍പ്പിച്ചിട്ടില്ല. നേരത്തെ ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റാന്‍ മരണവാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
പിന്നീട് ഇത് ഫെബ്രുവരി ഒന്നിലേക്കു മാറ്റി. തുടര്‍ന്നും പ്രതികള്‍ ഓരോരുത്തരായി ഹരജികള്‍ സമര്‍പ്പിച്ച് ശിക്ഷ നടപ്പാക്കുന്നതു നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതു വിവാദമായിരുന്നു.
പിന്നീടാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി മാര്‍ച്ച് മൂന്നിലേക്കു മരണവാറന്‍ഡ് പുറപ്പെടുവിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."