പൗരത്വ പട്ടികയ്ക്കെതിരേ പ്രമേയം പാസാക്കി ബിഹാര്‍
പട്ന: ദേശീയ പൗരത്വ പട്ടിക പിന്‍വലിക്കണമെന്നും എന്‍.പി.ആര് ഭേദഗതിവരുത്തണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ബിഹാര്‍ നിയമസഭ. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു നേതാവ് നിതീഷ് കുമാറാണ് ബിഹാര്‍ മുഖ്യമന്ത്രി.
തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും ഭരണപക്ഷവും ഏകകണ്ഠമായാണ് സഭയില്‍ പ്രമേയം പാസാക്കിയത്. 2010ലേതിന് സമാനമായി എന്‍.പി.ആര് സംസ്ഥാനത്ത് നടപ്പാക്കാനുള്ള പ്രമേയവും നിയമസഭ പാസാക്കി.
2010ലെ എന്‍.പി.ആര് മാതൃക പുനഃസ്ഥാപിക്കാനും കൂടുതലായി ചേര്‍ത്ത വിവാദ ഭാഗങ്ങള്‍ എടുത്തുമാറ്റാനും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായും നിതീഷ്കുമാര്‍ വ്യക്തമാക്കി. എന്‍.പി.ആര് നടപ്പാക്കുന്നതില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും ആരോടും മാതാപിതാക്കളുടെ ജനന സ്ഥലം ഏത് എന്ന തരത്തിലുള്ള ചോദ്യങ്ങളും ചോദിക്കില്ലെന്നും നിതീഷ് വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ സാധുത സുപ്രിംകോടതിയാണ് വ്യക്തമാക്കേണ്ടതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
കേരളം, പഞ്ചാബ്, രാജസ്ഥാന്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നേരത്തെ പ്രമേയം പാസാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."