ഹയര്‍ സെക്കന്‍ഡറി മതിയായ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമ്പൂര്‍ണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്ന എല്ലാ പദ്ധതികളോടും സഹകരിക്കാന്‍ തയാറാണ്. എന്നാല്‍, വിദ്യാഭ്യാസ രംഗത്ത് വികലമായ നയങ്ങള്‍ നടപ്പിലാക്കാന്‍ ആരു ശ്രമിച്ചാലും ചെറുത്തുതോല്പ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചില പരിഷ്കാരങ്ങളൊക്കെ പലപ്പോഴും വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും. പ്രധാനമന്ത്രിക്ക് സംസാരത്തിലാണ് താല്‍പ്പര്യം. പ്രവര്‍ത്തിയില്‍ കഴിവ് തെളിയിക്കുന്നില്ല. ഗുജറാത്തില്‍പോലും പ്രാഥമിക വിദ്യാഭ്യാസ രംഗം വളരെ മോശം അവസ്ഥയിലാണ്. പല സംസ്ഥാനത്തും ഇതുതന്നെയാണ് കാഴ്ച. ഇതിനൊന്നും പരിഗണന നല്‍കാതെ രാജ്യം എങ്ങനെ ഡിജിറ്റലാവുമെന്നു മോദി പറയേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനം ഇന്നലെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."