പട്ടിണിയില്ലാത്ത പൂഞ്ഞാര്‍ എന്ന മുദ്രാവാക്യത്തിന് പ്രാധാന്യം നല്കി പ്രവര്‍ത്തിക്കും: പി.സി ജോര്‍ജ്
എരുമേലി: പട്ടിണിയില്ലാത്ത പൂഞ്ഞാര്‍ എന്ന മുദ്രാവാക്യത്തിനഴ പ്രാധാന്യം നല്കി വരുന്ന അഞ്ചു വര്‍ഷക്കാലം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുവാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
ഗ്രാമപഞ്ചായത്തുതല സ്വീകരണ പര്യടനത്തിന്റെ ഭാഗമായി എരുമേലി ടൗണില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലത്തില്‍ ജനങ്ങള്‍ക്കു തൊഴില്‍ ലഭ്യമാകും, വിധം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുവാനും യുവാക്കളുടെ തൊഴില്‍ ഇല്ലായ്മക്ക് പരിഹാരം കാണുവാനും ആവശ്യമായ നടപടികള്‍ക്കു തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്‍.ഡി.എഫും, യു.ഡി.എഫും അഡ്ജസ്റ്റുമെന്റ് ഭരണമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഡീസലിന്റെയും, പെട്രോളിന്റെയും വില വര്‍ധിപ്പിക്കുമ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇരുമുന്നണികളുടെയും നിലപാടുകള്‍ വ്യക്തമാക്കണമെന്നും വിലക്കയറ്റത്തിനും ജനദ്രോഹ നടപടികള്‍ക്കുമെതിരെ ജനപക്ഷത്ത് നിന്നുകൊണ്ട് പ്രതികരിക്കുമെന്നും പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."