'കത്തുകിട്ടി, വളരെ സന്തോഷം'
പ്യോങ്‌യാങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച കത്തില്‍ സന്തോഷം രേഖപ്പെടുത്തി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
കഴിഞ്ഞ ആഴ്ച വാഷിങ്ടണ്‍ സന്ദര്‍ശിച്ച കിമ്മിന്റെ വിശ്വസ്തനും മുതിര്‍ന്ന നേതാവുമായ കിം യോങ് ചോലിന്റെ കൈവശമാണ് ട്രംപ് കത്ത് കൊടുത്തയച്ചത്. ട്രംപിന്റെ പുതിയ പെരുമാറ്റത്തില്‍ പ്രതീക്ഷയുണ്ടെന്നും രണ്ടാം ഉച്ചകോടിക്കായി കാത്തിരിക്കുന്നുവെന്നും കിം പ്രതികരിച്ചു.
'ട്രംപിന്റെ അനുകൂല സമീപനത്തിലും ക്ഷമയോടെയും വിശ്വാസത്തോടെയും സഹനത്തോടെയുമുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പിലും വിശ്വാസമുണ്ട്. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയ ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ഘട്ടംഘട്ടമായുള്ള മുന്നേറ്റമാകും ഇതെന്നു പ്രതീക്ഷിക്കുന്നു'- കത്തിനോട് പ്രതികരിച്ചുകൊണ്ട് കിം പറഞ്ഞു.
ട്രംപിന്റെ അസാധാരണമായ ഇച്ഛാശക്തിയെയും ദൃഢനിശ്ചയത്തെയും പ്രശംസിച്ചു കിം ഏറെനേരം സംസാരിച്ചതായി ഉ. കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി അവസാനമാണ് ട്രംപ്-കിം രണ്ടാം ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ചരിത്രപരമായ കൂടിക്കാഴ്ചക്ക് വിയറ്റ്‌നാം സാക്ഷ്യംവഹിക്കുമെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."