എസ്.കെ.എസ്.എസ്.എഫ് 'ട്രെന്‍ഡ് ' സമ്മര്‍ ഗൈഡ് പദ്ധതിക്ക് അന്തിമരൂപമായി
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ 'ട്രെന്‍ഡ് 'അവധിക്കാലത്ത് നടത്തിവരുന്ന സമ്മര്‍ ഗൈഡ് കാംപയിന്‍ ഈ വര്‍ഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്താനുള്ള പദ്ധതിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന പരിശീലകരുടെ ശില്‍പശാലയില്‍ അന്തിമരൂപം നല്‍കി. ഏപ്രില്‍,മെയ് മാസങ്ങളിലാണ് സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കുന്നത്. കുരുന്ന് വിദ്യാര്‍ഥികള്‍ക്ക് അറിവും ആനന്ദവും പകര്‍ന്ന് നല്‍കി യൂനിറ്റ് തലങ്ങളില്‍ ആയിരം കുരുന്നുകൂട്ടങ്ങള്‍, മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കായി ക്ലസ്റ്റര്‍ തലങ്ങളില്‍ ടീന്‍സ് ടീം പ്രോഗ്രാമുകള്‍, ഉന്നതപഠന മേഖലകളില്‍ മാര്‍ഗദര്‍ശനം നല്‍കാനായി പ്ലസ്ടു കഴിഞ്ഞവര്‍ക്കായി മേഖലാ തലങ്ങളില്‍ 100 എക്‌സലന്‍ഷ്യാ റസിഡന്‍ഷ്യല്‍ കാംപുകള്‍, ധാര്‍മിക ബോധവും വ്യക്തിത്വ വികാസവും ലക്ഷ്യമിട്ട് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മര്‍സ്‌കൂള്‍ പഠന കാംപുകള്‍ തുടങ്ങിയവയാണ് പദ്ധതികാലയളവില്‍ പ്രധാനമായും നടക്കുക.
ജില്ലാതല ആര്‍.പി പരിശീലനം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. സമ്മര്‍ ഗൈഡ് സംസ്ഥാന തല ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് മലപ്പുറത്ത് നടക്കും. സംസ്ഥാന ശില്‍പശാലയില്‍ റിയാസ് നരിക്കുനി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിക്ക് ഡോ. മജീദ് കൊടക്കാട്, ജാബിര്‍ കണ്ണൂര്‍, റശീദ് കൊടിയൂറ, റശീദ് കമ്പളക്കാട് നേതൃത്വം നല്‍കി. ഷംസാദ് സലീം പുവ്വത്താണി സ്വാഗതവും ഖമറുദ്ദീന്‍ പരപ്പില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."