HOME
DETAILS

പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി വീണ്ടും തുറക്കാന്‍ നീക്കം

  
backup
January 25 2019 | 02:01 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8a%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b5%8b%e0%b4%b3

വി.എം ഷണ്‍മുഖദാസ്


പാലക്കാട്: ശക്തമായ സമരത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ കോര്‍പറേറ്റ് കമ്പനിയായ കൊക്കകോളയുടെ പ്ലാച്ചിമടയിലെ പ്ലാന്റ് വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനുള്ള നീക്കത്തിനെതിരേ സമരം ശക്തിപ്പെടുത്തുന്നു. 2004 മാര്‍ച്ച് ഒന്‍പതിന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതാണ് . സുപ്രിംകോടതിയില്‍ നടക്കുന്ന കേസില്‍ പ്ലാച്ചിമടയിലെ കമ്പനിയുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ താല്‍പര്യമില്ലെന്ന് കമ്പനി പ്രതിനിധി അറിയിച്ചിരുന്നു. ഇതിനു വിരുദ്ധമായാണ് വീണ്ടും പ്ലാച്ചിമടയില്‍ വേറൊരു രൂപത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നീക്കം നടത്തുന്നത്. 14 വര്‍ഷമായി അടച്ചിട്ട കമ്പനിയും പരിസരവും കാട് പിടിച്ചുകിടക്കുകയാണ്. ഇപ്പോള്‍ കെട്ടിടങ്ങള്‍, ജലസംഭരിക്കാനായി നിര്‍മിച്ച കുളങ്ങള്‍, പ്ലാന്റില്‍ തുരുമ്പെടുത്ത്‌നശിച്ചുകൊണ്ടിരുന്ന യന്ത്രസാമഗ്രികള്‍ തുടങ്ങിയവ നന്നാക്കിക്കൊണ്ടിരിക്കുകയാണ് .
സമരം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് കമ്പനിക്കെതിരേ നിലകൊണ്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ ചിലത് ഇപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന നിലപാടിലുമാണ്. കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്ലാച്ചിമടയിലെ ജലത്തിനും മണ്ണിനും കൃഷിക്കും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. കമ്പനി അടച്ചുപൂട്ടിയെങ്കിലും നിയമസഭ ഒന്നടങ്കം പാസാക്കി പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ പാസാക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാരിന് അയച്ചു കൊടുത്തെങ്കിലും രാഷ്ട്രപതിയുടെ ഓഫിസിലെത്തിക്കാതെ ബില്ല് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു. ഹരിത ട്രൈബ്യൂണലിന് അയക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഹരിത ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിന് മുന്‍പ് കേരളസര്‍ക്കാര്‍ പാസാക്കിയതായതിനാല്‍ ഹരിത ട്രൈബ്യൂണലിന് ഇടപെടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ പ്ലാച്ചിമട നഷ്ടപരിഹാര ബില്ലിന്റെ കരട് ഉണ്ടാക്കാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ ജല സേചനവകുപ്പാണ് ബില്ലിന്റെ കരട് ഉണ്ടാക്കാന്‍ മുന്നോട്ടു വരേണ്ടത്. ഇതിനു വേണ്ടിവന്നാല്‍ സമരം ശക്തിപ്പെടുത്തുമെന്ന് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ജന. കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ പറഞ്ഞു. എന്നാല്‍, പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി പ്രവര്‍ത്തിക്കുന്ന വിവരമൊന്നും പഞ്ചായത്തിനെ അറിയിക്കുകയോ മറ്റ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ലൈസന്‍സിന് അപേക്ഷ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പെരുമാട്ടി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുരേഷ് സുപ്രഭാതത്തോട് പറഞ്ഞു. കമ്പനിക്കകത്ത് ജലം അസംസ്‌കൃത വസ്തുവായ ഒന്നും ഉല്‍പാദിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് കൊക്കകോള വിരുദ്ധ സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 26ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago