മുസ്ലിം ലീഗ് നേതാക്കള്‍ കലാപഭൂമിയിലേക്ക്: അമിത് ഷായെ കാണാന്‍ അനുമതി തേടും
തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് നേതാക്കള്‍ നാളെ ഡല്‍ഹിയിലേക്ക് പുറപ്പെടും. ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ അനുമതി തേടുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ നാലു എം.പിമാരും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുനീര്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ടാകും.
ഡല്‍ഹിയിലേക്ക് എത്തിയ സംഘം ആദ്യം പ്രശ്നബാധിത പ്രദേശം സന്ദര്‍ശിക്കുകയും തുടര്‍ന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവെര കാണും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്താനുമാണ് മുസ്ലിം ലീഗ് സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഗുജറാത്ത് മോഡല്‍ കലാപം നടത്താനുള്ള പദ്ധതിയാണ് ബിജെപി ആസുത്രണം ചെയ്യുന്നതെന്നും കലാപം സൃഷ്ടിച്ചെടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കലാപത്തില്‍ കോണ്‍ഗ്രസിനെയും അരവിന്ദ് കെജ്രിവാളിനെയും വിമര്‍ശിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.
നിലവില്‍ 20പേരാണ് കലാപത്തില്‍ മരിച്ചത്. പൊലിസുകാരുള്‍പ്പെടെ 200ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."