HOME
DETAILS

ഡല്‍ഹി വംശഹത്യ: രാഷ്ട്രീയ നേതൃത്വം കടമ നിര്‍വ്വഹിക്കണം: സമസ്ത

  
backup
February 26 2020 | 07:02 AM

delhi-massacre-politician-must-intervene-samastah2020

 


കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന മുസ്‌ലിം വംശഹത്യ അവസാനിപ്പിക്കാനായി ജനാധിപത്യ കക്ഷികള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട@് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഡല്‍ഹി മറ്റൊരു ഗുജറാത്ത് ആവുകയാണ്. മതം ചോദിച്ചുള്ള ആക്രമണങ്ങളാണ് അവിടെ നടക്കുന്നത്. ഇതിനായി ശരീര പരിശോധനകള്‍ പോലും നടക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരേയുള്ള സമരങ്ങള്‍ രാജ്യത്ത് ഇതുവരെ നടന്നിട്ട് ഒരിടത്തും സമരക്കാരുടെ ഭാഗത്തുനി ന്ന് ആക്രമണങ്ങളുണ്ടായിട്ടില്ല. സമാധാനപരമായാണ് അവര്‍ പ്രതിഷേധിച്ചത്. എന്നാല്‍ ആക്രമണത്തിനുള്ള ആഹ്വാനങ്ങള്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്ക്പുറമേ കേന്ദ്ര മന്ത്രിമാരുടെ ഭാഗത്തുനിന്നു പോലുമുണ്ടായെന്നത് ഖേദകരമാണ്. ഇതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന ആക്രമണങ്ങളെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സമരക്കാരെ വെടിവയ്ക്കാന്‍ വരെ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്രകോപനങ്ങളുണ്ടാക്കിയതിന്റെ ഫലമായാണ് ഡല്‍ഹിയില്‍ തുടരുന്ന വംശഹത്യ ശ്രമങ്ങള്‍. നിരവധി പള്ളികളും ദര്‍ഗ്ഗകളും തകര്‍ത്തു. പൊലിസ് കാഴ്ച്ചക്കാരായി നി ല്‍ക്കുന്നു. കൂടാതെ ചിലയിടങ്ങളില്‍ അക്രമികള്‍ക്കൊപ്പം പൊലിസും ചേരുകയുണ്ടായി. പ്രദേശത്ത് സമാധാനം സ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ സൈന്യ ത്തെ വിന്യസിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമായി രുന്നു. അതുമുണ്ടായില്ല. അക്രമങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ഡല്‍ഹി പൊലിസും കെജ്‌രിവാള്‍ സര്‍ക്കാരും പരാജയപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹി ക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹിയിലെ സമാധാന സ്ഥാപനത്തിനായി കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ ഇടപെടണം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതൃത്വം കേന്ദ്ര സര്‍ക്കാരിന്റെ അക്രമികള്‍ക്ക് അനുകൂലമായ നിലാപാടുകള്‍ക്കെതിരേ ശക്തമായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചു. മതതേര ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ പ്രതിപക്ഷം മുന്‍കൈയ്യെടുക്കണം. കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ട സമയമല്ലിതെന്ന് നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago