യു.എസില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള ആക്രമണം വീണ്ടും; സിക്ക് യുവാവിന് വെടിയേറ്റു
ന്യൂയോര്‍ക്ക്: യു.എസില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള ആക്രമണം വീണ്ടും. സിക്ക് യുവാവിന് വെടിയേറ്റു. വാഷിങ്ടണിലെ കെന്റിലാണ് സംഭവം. നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു പോകൂ എന്ന് ആകോശിച്ച് 39കാരനായ യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കയ്യിനാണ് വെടിയേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആറടി ഉയരമുള്ള മുഖംമൂടിയണിഞ്ഞ വെള്ളക്കാരന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നവെന്ന ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം, യുവാവിന്റെ വാഹനത്തിനരികിലേക്ക് വന്ന അജ്ഞാതന്‍ വാക്കുതര്‍ക്കത്തിനിടെ നിറയൊഴിച്ചതാണെന്നാണ് പൊലിസിന്റെ പക്ഷം.
അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കുനേരെ നിരന്തരം ആക്രമണങ്ങളുണ്ടാകുന്നത് ഇന്ത്യന്‍ സമൂഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു ഇന്ത്യക്കാര്‍ ഇവിടെ വെടിവെച്ചു കൊല്ലപ്പെട്ടിരുന്നു. സൗത്ത് കരോലിനയിലെ ലങ്കാസ്റ്റര്‍ കൗണ്ടിയിലെ ഹര്‍ണിഷ് പട്ടേല്‍ (43) എന്ന വ്യവസായിയും കന്‍സാസില്‍ എഞ്ചിനീയറായ ശ്രീനിവാസ കുച്ചിഭോട്‌ല (32)യും ആണ് കൊല്ലപ്പെട്ടത്. 'എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ തീവ്രവാദീ' എന്ന് ആക്രോശിച്ചാണ് ശ്രീനിവാസിനെ വെടിവച്ചുകൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."