കലാപം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു; അമിത് ഷാ രാജിവെക്കണമെന്ന് സോണിയ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20 പേരുടെ മരണത്തിന് ഇടയാക്കിയ ലഹള അമര്‍ച്ച ചെയ്യുന്നതില്‍ പൊലിസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടത്.
അക്രമങ്ങള്‍ തയുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും പരാജയപ്പെട്ടു. അക്രമങ്ങളുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കാണ്. കലാപം നിയന്ത്രിക്കാന്‍ ആദ്യ ദിവസങ്ങളില്‍ എന്ത് ചെയ്തു?, രഹസ്യാനേഷണ വിഭാഗത്തില്‍ നിന്ന് എന്ത് വിവരമാണ് കിട്ടിയത്?, സംഘര്‍ഷ ബാധിത മേഖലകളില്‍ എത്ര പൊലിസുകാരെ വിന്യസിച്ചിരുന്നു?, കലാപം നടക്കുമ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എവിടെയാണ്?, കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ സോണിയ ഉന്നയിച്ചു.
കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജി വെക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."