നുണ പരിശോധനയ്ക്ക് തയാറല്ലെന്നു സുനി സുനിയുടെയും വിജീഷിന്റെയും കസ്റ്റഡി നീട്ടി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ നുണപരിശോധനയ്ക്കു തയാറല്ലെന്നു അഭിഭാഷകന്‍. നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന് പൊലിസ് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണു സുനിയുടെ അഭിഭാഷകന്‍ മറുപടി നല്‍കിയത്.
അതേ സമയം കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി. മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനുമാണു നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നു പൊലിസ് അപേക്ഷ നല്‍കിയത്.
ഇതിന് കൂടുതല്‍ അന്വേഷണം വേണമെന്നു പൊലിസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അതേസമയം മുഖ്യപ്രതി സുനില്‍കുമാര്‍ കോടതിയില്‍ നിലപാടെടുത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയാകും. നുണപരിശോധന നടത്തണമെങ്കില്‍ വിധേയനാകുന്നയാളുടെ അനുമതി വേണം. അതു സാക്ഷിയായാലും പ്രതിയായാലും സ്വയം നല്‍കുന്ന അനുമതിയുണ്ടെങ്കിലേ കോടതിക്ക് ഉത്തരവിടാനാകൂ.
മുഖ്യപ്രതി സുനില്‍കുമാര്‍ വിസമ്മതിച്ചതോടെ നുണപരിശോധനക്കുള്ള വഴിയും അന്വേഷണസംഘത്തിനു മുന്നില്‍ അടയുകയാണ്. അഞ്ചു ദിവസത്തെ കസ്റ്റഡി കൂടി കിട്ടിയതാണു പൊലിസിന് ആശ്വാസം. വരും ദിവസത്തെ ചോദ്യം ചെയ്യലിലൂടെ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനാകുമെന്നാണു പൊലിസ് പ്രതീക്ഷ. അല്ലാത്തപക്ഷം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കുറ്റം ദുര്‍ബലമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."