HOME
DETAILS
MAL
ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് പകര്‍ത്തിയതായി സുനി
backup
March 05 2017 | 04:03 AM
കൊച്ചി: യുവ നടിയെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്കു പകര്‍ത്തിയതായി മുഖ്യപ്രതി പള്‍സര്‍ സുനി പൊലിസിനോട് വെളിപ്പെടുത്തി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്പിച്ചതായും സുനി മൊഴി നല്കി. അതേസമയം നടിയെ സുനി മാത്രമാണ് ഉപദ്രവിച്ചതെന്നടങ്ങിയ റിപ്പോര്‍ട്ട് പൊലിസ് കോടതിക്കു സമര്‍പ്പിച്ചു. ഉപദ്രവിച്ച സമയത്തു മണികണ്ഠനാണു കാര്‍ ഓടിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പറയപ്പെടുന്ന മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."